ഹജ്ജ് തീര്‍ഥാടനത്തിനു കടല്‍മാര്‍ഗ്ഗം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിന് സാധ്യതകള്‍ ഉണ്ടാകുന്നത്. ഇതിനായി ഒരു കമ്മറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മറ്റി ഉടനടി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

ഹജ്ജ് തീര്‍ഥാടനത്തിനു കടല്‍മാര്‍ഗ്ഗം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

കടല്‍ മാര്‍ഗ്ഗം ഹജ്ജിനു പോകാനുള്ള സാധ്യതകള്‍ പുനരാവിഷ്കരിക്കുവാന്‍ സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുവെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി. ഇതിനായി ഷിപ്പിംഗ് മിനിസ്ട്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിന് സാധ്യതകള്‍ ഉണ്ടാകുന്നത്. ഇതിനായി ഒരു കമ്മറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മറ്റി ഉടനടി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

ഇതൊരു തീര്‍ഥാടക സൗഹൃദ തീരുമാനമാണ് എന്ന് മന്ത്രി പ്രതികരിച്ചു. വിമാനനിരക്കിന്റെ പകുതി മാത്രമേ ഈ യാത്രയ്ക്കായി ചെലവാക്കേണ്ടതുള്ളൂ. മുംബൈ-ജിദ്ദ കടല്‍മാര്‍ഗ്ഗമുള്ള ഹജ്ജ് തീര്‍ഥാടന യാത്ര 1995ലാണ് നിര്‍ത്തലാക്കിയത്. 4000 മുതല്‍ 5000 മുതല്‍ ആളുകളെ വഹിക്കുന്ന ആധുനിക സജ്ജീകരണങ്ങളുള്ള യാത്രാ കപ്പലുകള്‍ ഇപ്പോള്‍ ഉണ്ട്. നിലവില്‍ രാജ്യത്തെ 12 ഇടങ്ങളില്‍ നിന്നും ഹജ്ജ് യാത്രയ്ക്കു പോകാനുള്ള സൗകര്യമുണ്ട്.

മുംബൈ- ജിദ്ദ 2,300- നോട്ടിക്കല്‍ മൈല്‍ യാത്രയ്ക്കു കേവലം രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം മതിയാകും. മുന്‍പ് ഇതിനായി 12 മുതല്‍ 15 ദിവസങ്ങള്‍ വരെ വേണ്ടി വന്നിരുന്നു" മന്ത്രി പറഞ്ഞു.ഈ വര്‍ഷം 1,70,025 വിശ്വാസികള്‍ ഇന്ത്യയില്‍ നിന്നും ഹജ്ജ് സന്ദര്‍ശിക്കും. ഇതില്‍ 1,25,025 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്സില്‍ കൂടിയും ഹജ്ജിലെത്തും.

(ചിത്രത്തില്‍: 1940ല്‍ കപ്പല്‍ മാര്‍ഗ്ഗം ജിദ്ദയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍)