കുഴഞ്ഞുവീണ ജ്യേഷ്ഠന്റെ മൃതദേഹവുമായി പോയ അനിയനും കുഴഞ്ഞ് വീണ് മരിച്ചു

ജ്യേഷ്ഠന്റെ മൃതദേഹം ഖത്തറിൽ നിന്ന് നാട്ടിലേയ്ക്ക് അയക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു റിസാലുദ്ദീൻ

കുഴഞ്ഞുവീണ ജ്യേഷ്ഠന്റെ മൃതദേഹവുമായി പോയ അനിയനും കുഴഞ്ഞ് വീണ് മരിച്ചു

കുഴഞ്ഞ് വീണ് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ വിമാനത്താവളത്തിലെത്തിയ അനിയനും സമാനമായ രീതിയിൽ കുഴഞ്ഞു വീണ് മരിച്ചു. ജ്യേഷ്ഠൻ ഇർഷാദിന്റെ മൃതദേഹം അയക്കാനെത്തിയ റിസാലുദ്ദീൻ ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. തൃശ്ശൂർ ചാവക്കാട് വട്ടേക്കാട് സ്വദേശികളാണ് മരണപ്പെട്ടത്.

ഖത്തറില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദ് ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ പോയ ഇര്‍ഷാദ് കാറില്‍ നിന്നും ഇറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.

പെട്ടന്നു കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് റിസാലുദ്ധീന്‍ മരിക്കുകയുമായിരുന്നു. ഇരുവരും കുടുംബത്തോടെ ഖത്തറിലാണ്.

Read More >>