ഖശോഗിയെ വെടിവെക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നതായി റിപ്പോർട്ട്

സൗദിയിലേക്ക് മടങ്ങി വന്ന് സർക്കാർ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖശോഗിയെ കൊല്ലുമെന്ന വ്യംഗ്യ സൂചന മുഹമ്മദ് രാജകുമാരൻ നൽകിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഖശോഗിയെ വെടിവെക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നതായി റിപ്പോർട്ട്

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ വെടിവെക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നതായി റിപ്പോർട്ട്. ഖശോഗി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുൻപ്, 2017ൽ തൻ്റെ സഹായിയുമായുള്ള സംഭാഷണത്തിനിടയിലാണ് മുഹമ്മദ് രാജകുമാരൻ ഇപ്രകാരം പറഞ്ഞത്.

സൗദിയിലേക്ക് മടങ്ങി വന്ന് സർക്കാർ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖശോഗിയെ കൊല്ലുമെന്ന വ്യംഗ്യ സൂചന മുഹമ്മദ് രാജകുമാരൻ നൽകിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ ഇൻ്റലിജൻസ് ഓഫീസർമാരടങ്ങുന്ന ഒരു സംഘമാണ് ഈ വിവരം ഇപ്പോൾ പുറത്തു വിട്ടത്. ഈ സംഭാഷണത്തിൻ്റെ ചുവടു പിടിച്ച് ഖശോഗി വധത്തിൽ മുഹമ്മദ് രാജകുമാരന് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് അവരുടെ നീക്കം.

ഖശോഗി വധത്തിൽ മുഹമ്മദ് രാജകുമാരന് പങ്കില്ലെന്ന് സൗദി ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ സൗദി സമ്മർദ്ദത്തിലാകും. എങ്ങനെയും പശ്ചിമേഷ്യയിലൂടെ സൗദിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യും.

Read More >>