സൗദിയിൽ ആദ്യ രാത്രി വാർത്താ വായനക്കാരിയായി വിയാം അൽ ദഖീൽ

രാത്രി 9.30നുള്ള ന്യൂസ് ബുള്ളറ്റിനില്‍ വാര്‍ത്താ അവതാരകനായ ഒമര്‍ അല്‍ നഷ്‌വാനിനൊപ്പമാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്.

സൗദിയിൽ ആദ്യ രാത്രി വാർത്താ വായനക്കാരിയായി വിയാം അൽ ദഖീൽ

ടെലിവിഷനില്‍ രാത്രി ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയായി ചരിത്രം കുറിച്ചിരിക്കുകയാണ് വീം അല്‍ ദഖീല്‍. സൗദി ടിവി 1 ലെ മാധ്യമപ്രവര്‍ത്തകയാണ് വീം. രാത്രി 9.30നുള്ള ന്യൂസ് ബുള്ളറ്റിനില്‍ വാര്‍ത്താ അവതാരകനായ ഒമര്‍ അല്‍ നഷ്‌വാനിനൊപ്പമാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്.

2016-ല്‍ ജുമാന അല്‍ഷാമി എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് സൗദിയില്‍ ആദ്യമായി പ്രഭാത വാര്‍ത്ത അവതരിപ്പിച്ചത്. സമാനമായ രീതിയില്‍ വൈകുന്നേരത്തെ വാര്‍ത്താവതരണത്തിലൂടെ സൗദി ടിവി 1 ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സൗദി ടിവി 1 അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

സൗദി അറേബ്യാസ് വിഷന്‍ 2030 എന്ന നവീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയൊരു മുന്നേറ്റത്തിന് സൗദി ടിവി 1 തുടക്കം കുറിച്ചത്. 2018 ജനുവരി മുതല്‍ സൗദി ടിവിയുടെ ഭാഗമാണ് വീം. ഇതിന് മുമ്പ് അല്‍ അറബ് ന്യൂസ് ചാനലിലെ വാര്‍ത്താവതാരകയായിരുന്നു വീം അല്‍ ദഖീല്‍.

Read More >>