ഇനി ഒരു വർഷം മുഴുവൻ സൗജന്യമായി സിനിമ കാണാം; യുഎഇ പൗരന്മാർക്ക് വോക്‌സ് സിനിമാസിന്റെ അമ്പരപ്പിക്കുന്ന ഓഫർ

യുഎഇയിൽ റിലീസ് ചെയ്യാനിരിക്കുന്ന അവഞ്ചേഴ്‌സ്; ഇനിഫിനിറ്റി വാർ എന്ന സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നാണ് ഭാഗ്യശാലിയെ കണ്ടെത്തുക.

ഇനി ഒരു വർഷം മുഴുവൻ സൗജന്യമായി സിനിമ കാണാം; യുഎഇ പൗരന്മാർക്ക് വോക്‌സ് സിനിമാസിന്റെ അമ്പരപ്പിക്കുന്ന ഓഫർ

യുഎഇ പൗരന്മാർക്ക് ഒരു വർഷം മുഴുവൻ സൗജന്യമായി സിനിമ കാണാൻ അവസരം. രാജ്യത്തെ പ്രമുഖ തീയറ്റർ ഉടമകളായ വോക്‌സ് സിനിമാസാണ് അവസരമൊരുക്കുന്നത്. വോക്‌സ് റിവാർഡ്‌സിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് ഈ അവസരം ലഭിക്കുക.

യുഎഇയിൽ റിലീസ് ചെയ്യാനിരിക്കുന്ന അവഞ്ചേഴ്‌സ്; ഇനിഫിനിറ്റി വാർ എന്ന സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നാണ് ഭാഗ്യശാലിയെ കണ്ടെത്തുക. 104000 വോക്‌സ് റിവാർഡ്‌സ് പോയിന്റുകൾ കരസ്ഥമാക്കാനുള്ള സാധ്യതയാണ് ഇതിലുള്ളത്. ഓരോ ആഴ്ചയിലും ഓരോ സിനിമ കാണുന്നതിനുള്ള രണ്ടു ടിക്കറ്റുകൾ വിജയിക്ക് ലഭിക്കും.

Read More >>