സ്വദേശിവത്കരണം വന്നിട്ടും സൌദിയിൽ തൊഴിലില്ലായ്മയിൽ വർധന; പ്രവാസികൾക്കൊപ്പം സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്കും വർധിച്ചു

വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് സ്വദേശിവത്കരണം നടപ്പാക്കിയിട്ടും സൌദി പൌരരുടെ തൊഴിലില്ലായ്മയിൽ വർധന

സ്വദേശിവത്കരണം വന്നിട്ടും സൌദിയിൽ തൊഴിലില്ലായ്മയിൽ വർധന; പ്രവാസികൾക്കൊപ്പം സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്കും വർധിച്ചു

സ്വദേശിവത്കരണം കർശനമായി നടപ്പാക്കുന്ന സൌദിയിൽ സ്വദേശികളുടെ തൊഴിലില്ലായ്മയിൽ വർധനവ്. 2017ലെ നാലാംപാദത്തില്‍ 12. 8 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ആദ്യപാദത്തില്‍ 12.9 ശതമാനമായി കൂടുകയാണ് ചെയ്തത്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളിലും കുറവുണ്ടായി. തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 2018ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2.3 ശതമാനം ഇടിവാണ് ഉണ്ടായത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് വിവരം.

എന്നാൽ രാജ്യത്തെ സ്ത്രീ സൌഹൃദ നടപടികൾ ഗുണമാവുന്നുണ്ടെന്ന സൂചന നൽകി സൗദി വനിതകള്‍ക്കിടിയിലെ തൊഴിലില്ലായ്മ നിരക്ക് 30. 9 ശതമാനമായി കുറഞ്ഞു. 2017ലെ നാലാം പാദത്തിൽ നാലാപാദത്തിലെ 31. 10 ശതമാനമായിരുന്നു നിരക്ക്. അതേ സമയം സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7. 6 ശതമാനമായി കൂടുകയും ചെയ്തു.

നിരവധി മേഖലകളിലെ തൊഴിലുകള്‍ സൗദി പൗരന്മാര്‍ക്കായി നീക്കിവെക്കണമെന്ന ഉത്തരവ് ഈ വര്‍ഷം ആദ്യം വന്നിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പുരോഗമിക്കുന്നത്.

Read More >>