സൗദി എയർലൈൻസ് തിരുവനന്തപുരം സർവ്വീസുകൾ അവസാനിപ്പിച്ചേക്കും

സൗദിയുടെ ആവശ്യം സംബന്ധിച്ച് അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.

സൗദി എയർലൈൻസ് തിരുവനന്തപുരം സർവ്വീസുകൾ അവസാനിപ്പിച്ചേക്കും

കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിയേക്കും. 2015ല്‍ കരിപ്പൂരില്‍ നിന്ന് പിന്‍വലിച്ച ഈ സര്‍വീസുകള്‍ താല്‍ക്കാലികമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നത്. ഇത് അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും.

കരിപ്പൂരിലേക്ക് സര്‍വീസുകള്‍ തിരിച്ചുകൊണ്ടുവരാന്‍ അവസരം ലഭിച്ചതിനൊപ്പം തിരുവനന്തപുരത്തെ സര്‍വീസ് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കാണാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം. രണ്ടിടത്തും സര്‍വീസിന് സൗദിയ അധികൃതര്‍ സജീവമായി ശ്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് അനുമതി ലഭിച്ച സര്‍വീസ് വൈകുന്നത്.

സൗദിയുടെ ആവശ്യം സംബന്ധിച്ച് അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്. തീരുമാനം പ്രതികൂലമായാല്‍ തിരുവനന്തപുരം സര്‍വീസ് അവസാനിപ്പിച്ച് കരിപ്പൂരിലേക്ക് മാറ്റും. മറിച്ചാണെങ്കില്‍ കൊച്ചിയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റും.

Story by
Read More >>