​ഹൂത്തികളെ തകർക്കാൻ സൗദി ഇസ്രായേലുമായി കൈകോർക്കുന്നു; അയൺ ഡോം മിസൈലുകൾ വാങ്ങും

യെമനില്‍ നിന്ന് അവസാനത്തെ വിമതനെയും ഇല്ലാതാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സൗദി പറയുന്നത്.

​ഹൂത്തികളെ തകർക്കാൻ സൗദി ഇസ്രായേലുമായി കൈകോർക്കുന്നു; അയൺ ഡോം മിസൈലുകൾ വാങ്ങും

യമൻ വിമതരായ ഹൂത്തികളെ തകർക്കാൻ ഇസ്രായേലുമായി കൈകോർത്ത് സൗദി. ഇസ്രയേലുമായി പ്രതിരോധ ഇടപാടുകള്‍ അവര്‍ സജീവമായി നടത്തുന്നത് കൂടാതെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രയേലില്‍ നിന്ന് സ്വന്തമാക്കാൻ തീരുമാനിച്ചതും അറബ് മേഖലയിൽ ആശങ്കയുണാർത്തുന്നു. യെമനിലെ യുദ്ധക്കൊതിയില്‍ സൗദി പരിസരബോധം മറന്നിരിക്കുന്നു എന്നാണ് ആരോപണം. അന്താരാഷ്ട്ര തലത്തില്‍ സൗദി തങ്ങള്‍ക്ക് അനുയോജ്യരല്ലാത്തവരുമായി നടത്തുന്ന കൂടിക്കാഴ്ച്ച അറബ് ലോകത്ത് വലിയ ഇഷ്ടക്കേടുകള്‍ക്ക് കാരണമായിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമല്ല ഈ പ്രതിരോധ ഇടപാടുകളെന്നും സൂചനയുണ്ട്.

ലോകത്തെ ഏറ്റവും ആധുനിക രീതിയിലുള്ള മിസൈല്‍ സംവിധാനമാണ് അയേൺ ഡോം മിസൈൽ. ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്. ഹ്രസ്വദൂര മിസൈലുകളെയും ഷെല്ലുകളെയും തകര്‍ക്കാന്‍ ദിശമാറ്റാനും ശേഷിയുള്ളതാണ് അയേണ്‍ ഡോം മിസൈല്‍ സിസ്റ്റം. 70 കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്ന് വരുന്ന ഏത് മിസൈലുകളെയും തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇസ്രയേല്‍ ഇതിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇസ്രയേലില്‍ നിന്ന് ഈ അയേണ്‍ ഡോം മിസൈല്‍ സംവിധാനം വാങ്ങാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. ഹൂത്തികളില്‍ നിന്നുള്ള ആക്രമണത്തെ നേരിടാനാണ് സൗദിയുടെ നീക്കം. നേരത്തെ സൗദിയുടെ കപ്പലുകള്‍ക്ക് നേരെയും തന്ത്രപ്രധാന മേഖകലകളിലും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ തന്നെയാണ് സൗദിയുടെ ശ്രമം. യെമനില്‍ നിന്ന് അവസാനത്തെ വിമതനെയും ഇല്ലാതാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സൗദി പറയുന്നത്.

Read More >>