പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സൗദി അറേബ്യ

നിയമലംഘകരായി സൗദിയില്‍ കഴിയുന്ന വിദേശികളെ നാലു വിഭാഗമാക്കി തിരിച്ച് പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.ഹജ്, ഉംറ, സന്ദര്‍ശക വീസാ കാലാവധി...

പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സൗദി അറേബ്യ

നിയമലംഘകരായി സൗദിയില്‍ കഴിയുന്ന വിദേശികളെ നാലു വിഭാഗമാക്കി തിരിച്ച് പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ഹജ്, ഉംറ, സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരും സാധുതയുള്ള പാസ്പോര്‍ട്ടുള്ളവരും ടിക്കറ്റെടുത്ത് നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ എക്സിറ്റ് വിസ അടിച്ചു നല്‍കും. തടസ്സം നേരിടുന്ന പക്ഷം ഇവര്‍ക്ക് തര്‍ഹീലിനെ സമീപിക്കാവുന്നതാണ്.

ഇഖാമ ഇല്ലാത്തവരും ഇഖാമയുടെയും എക്സിറ്റ് വീസയുടെയും കാലാവധി കഴിഞ്ഞവരും ചുവപ്പ് വിഭാഗത്തില്‍പെട്ട കമ്പനി ഓഫീസില്‍ എത്തി വ്യക്തിവിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. സ്പോണ്‍സര്‍ മരണപ്പെട്ടവര്‍ക്ക് എക്സിറ്റ് അപേക്ഷയുമായി ലേബര്‍ ഓഫിസിനെയാണ് സമീപിക്കേണ്ടത്.ഒളിച്ചോടിയവരില്‍ സാധുതയുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ കയറി രജിസ്ട്രേഷന്‍. നടത്തണം.