ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ വന്‍തിരക്ക്

അറബ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വ്യതിയാനത്തിൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് സൗദി അറേബ്യ നിഷ്കര്‍ഷിച്ചതോടെയാണ് ഖത്തറില്‍ ഭക്ഷ്യം സംഭരിക്കാന്‍ പൊതുജനങ്ങളുടെ തിരക്കുണ്ടായിരിക്കുന്നത്.

ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ വന്‍തിരക്ക്

ഖത്തറിലെ ഒഴിഞ്ഞ സൂപ്പർ മാർക്കറ്റ് ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ ഒരു രാജ്യത്തിന്റെ ഭക്ഷണക്കാര്യത്തിലുള്ള ആശങ്കയെ എടുത്തു കാട്ടുന്നതായി ദോഹ ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിലേക്ക് ആഹാരസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകൾ പ്രധാനമായും സൗദി അറേബ്യന്‍ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വ്യതിയാനത്തിൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് സൗദി അറേബ്യ നിഷ്കര്‍ഷിച്ചതോടെയാണ് ഖത്തറില്‍ ഭക്ഷ്യം സംഭരിക്കാന്‍ പൊതുജനങ്ങളുടെ തിരക്കുണ്ടായിരിക്കുന്നത്.


Image Title

സൗദി അറേബ്യ ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം മുറിച്ചുമാറ്റുന്നതായി പ്രഖ്യാപിച്ചിരുന്നു.രാജ്യത്ത് ഇതിനോടകം ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള ഭീതി പരന്നു കഴിഞ്ഞതായി ഖത്തറിലെ ഒരു പ്രാദേശിക വാർത്താ വെബ്സൈറ്റായ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സ്റ്റോറുകള്‍ ഭക്ഷ്യവസ്തുക്കള്‍ കരുതല്‍ സ്റ്റോറിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ വന്നു.

പാൽ, ജലം, അരി, മുട്ട മുതലായവ സംഭരിക്കുവാനാണ് പ്രധാനമായും ആളുകള്‍ ശ്രമിക്കുന്നത്. കുടിവെള്ളം ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്.

സൗദി അറേബ്യയും മറ്റ് മൂന്ന് രാജ്യങ്ങളും ഒറ്റപ്പെടുത്തിയ ഖത്തറിന് കടല്‍ മാര്‍ഗ്ഗം ഭക്ഷ്യമെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ഇറാന്‍ അറിയിച്ചു. ഇറാനിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ 12 മണിക്കൂറിൽ ഖത്തറിൽ എത്തുമെന്ന് തിങ്കളാഴ്ച കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി യൂണിയൻ ചെയർമാനായ റെസാ നൂറാനി പറഞ്ഞു.സിറിയ- യെമന്‍ കലാപത്തില്‍ ഇരു ചേരികളുടെയും പക്ഷം തിരിഞ്ഞ യുദ്ധങ്ങളിൽ ഇറാനും സൗദി അറേബ്യയും പ്രാദേശിക എതിരാളികളാണ്.