സ്വദേശിവത്കരണം; 61500 വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും

ഏകദേശം 1.85 കോടി വിദേശികളാണ് സൗദിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നത്. അതില്‍ 60,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഈ വര്‍ഷം പകുതി വരെ 80,000 പേര്‍ തൊഴിലന്വേഷിച്ച് സൗദിയിലെത്തി.

സ്വദേശിവത്കരണം; 61500 വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും. ഏകദേശം 61500 വിദേശികള്‍ക്കാണ് സൗദി വിടേണ്ടി വരിക. പകരം 13500 സ്വദേശികള്‍ക്ക് ജോലി ലഭ്യമാകും. സ്വദേശികള്‍ക്കിടയില്‍ തൊളിലില്ലായ്മ വര്‍ദ്ധിച്ചതാണ് ഇതിനു കാരണമെന്ന് കണക്കാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വദേശികള്‍ക്കിടയിലുണ്ടായിരുന്ന തൊഴിലില്ലായ്മ 11 ശതമാനമാണ്. ഇത് 12.8 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഏകദേശം 1.85 കോടി വിദേശികളാണ് സൗദിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നത്. അതില്‍ 60,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഈ വര്‍ഷം പകുതി വരെ 80,000 പേര്‍ തൊഴിലന്വേഷിച്ച് സൗദിയിലെത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.


Read More >>