കാൽപ്പന്ത് തട്ടി പ്രവാസി മലയാളികളുടെ ഈദ് - ഓണം ആഘോഷം

ഫ്രണ്ട്ലി മാച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് സെക്രട്ടറി കുഞ്ഞികോയ താനൂര്‍ കിക്കോഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ മത്സരത്തില്‍ വിജയിച്ച അല്‍ വത്തന്‍ എഫ് സിക്കും ബെസ്റ്റ് പ്ലെയര്‍ ആയി തിരഞ്ഞെടുത്ത ഫാദിലിനും ഷഹീര്‍ കൂത്തുപറമ്പ് ട്രോഫികള്‍ നല്‍കി.

കാൽപ്പന്ത് തട്ടി പ്രവാസി മലയാളികളുടെ ഈദ് - ഓണം ആഘോഷം

ഈദ് ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ഖോനൈനി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് ഫ്രണ്ട്ലി ഫുട്ബോള്‍ മാച്ച് സംഘടിപ്പിച്ചു. അല്‍ - വത്തന്‍ എഫ് സി യും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജൂനിയര്‍ എഫ് സി യും പങ്കെടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടുതല്‍ നേടി അല്‍ വത്തന്‍ എഫ് സി ട്രോഫി സ്വന്തമാക്കി. ബെസ്റ്റ് പ്ലെയര്‍ ആയി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജൂനിയര്‍ എഫ് സി യിലെ ഫോര്‍വേര്‍ഡ് പ്ലയര്‍ ഫാദിലിനെ തിരഞ്ഞെടുത്തു.

ഫ്രണ്ട്ലി മാച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് സെക്രട്ടറി കുഞ്ഞികോയ താനൂര്‍ കിക്കോഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ മത്സരത്തില്‍ വിജയിച്ച അല്‍ വത്തന്‍ എഫ് സിക്കും ബെസ്റ്റ് പ്ലെയര്‍ ആയി തിരഞ്ഞെടുത്ത ഫാദിലിനും ഷഹീര്‍ കൂത്തുപറമ്പ് ട്രോഫികള്‍ നല്‍കി. അജിന്‍ തിരുവനന്തപുരം, റിയാസ് കൊടുവള്ളി, റഫീക്ക് പതിയന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇസ്മായീല്‍ വയനാട് കളി നിയന്ത്രിച്ചു. തോമസ്‌ നന്ദി രേഖപ്പെടുത്തി.

ഐ എഫ് സി എഫ് സി സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തികൊണ്ടിരിക്കുന്ന ഫുട്ബോള്‍ കോച്ചിംങ്ങ് ക്ലാസുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ഇനിയും ചേരാവുന്നതാണ്. താത്പര്യമുള്ളവർക്ക് കോച്ചിംങ്ങ് ട്രെയിനര്‍ അന്‍സാര്‍ പാലക്കാട് (0597437401), കുഞ്ഞികോയ താനൂര്‍ (0561524418) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Read More >>