പ്രവാസികൾ ശ്വസിക്കുന്ന വായുവിനും നികുതി ഈടാക്കണമെന്ന് കുവൈത്ത് എംപി

കുവൈത്തികള്‍ക്ക് മേല്‍ ഒരു നികുതിയും പാടില്ല. പ്രവാസികള്‍ക്ക് അനുകൂലമായ ജനസംഖ്യാ കണക്കുകളില്‍ മാറ്റം വരണമെന്നും അവര്‍ പറഞ്ഞു.

പ്രവാസികൾ ശ്വസിക്കുന്ന വായുവിനും നികുതി ഈടാക്കണമെന്ന് കുവൈത്ത് എംപി

വിദേശി തൊഴിലാളികള്‍ ശ്വസിക്കുന്ന വായുവിന് നികുതി ഈടാക്കണമെന്ന് കുവൈത്ത് എം.പി. വിവാദ പരാമര്‍ശങ്ങള്‍കൊണ്ട് എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുള്ള സഫ അല്‍ ഹാശിം ആണ് പുതിയ നികുതി നിര്‍ദേശം മുന്നോട്ടു വെച്ചത്.

"വിദേശികള്‍, അവരുപയോഗിക്കുന്ന എല്ലാത്തിനും നികുതി ചുമത്തണം. വൈദ്യസേവനം, അടിസ്ഥാന സൗകര്യം, എന്തിന് ഈ രാജ്യത്ത് അവര്‍ ശ്വസിക്കുന്ന വായുവിന് പോലും"- സഫ പറഞ്ഞു. അമ്പതംഗ കുവൈത്ത് പാര്‍ലമെന്റിലെ ഏക വനിതാ അംഗമാണ് സഫ.

ദേശീയ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ടാക്‌സേഷന്‍ നിയമത്തെ എതിര്‍ത്തുകൊണ്ടായിരുന്നു സഫയുടെ വിദ്വേഷം വമിക്കുന്ന വാക്കുകള്‍. തന്റെ മൃതദേഹത്തില്‍ ചവിട്ടിനിന്നുകൊണ്ടു മാത്രമേ കുവൈത്തികള്‍ക്ക് മേല്‍ ഈ നിയമം നടപ്പാക്കാനാവൂ എന്ന് അവര്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് സ്വദേശികളുടെ എണ്ണം വെറും 1.4 ദശലക്ഷം മാത്രമാണ്. വിദേശികളുടേതാവട്ടെ 3.2 ദശലക്ഷവും. 14000 ത്തോളം കുവൈത്തികള്‍ക്ക് ജോലിയില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. നിരക്ഷരരായ ഒരു ലക്ഷത്തിലധികം പ്രവാസികള്‍ ഇവിടെയുണ്ട്. അവരുടെ കാര്യത്തിലും തീരുമാനം വേണം. എല്ലാ കാര്യത്തിലും വിദേശികള്‍ക്ക് ഒന്നാം സ്ഥാനം എന്തിനെന്നും സഫ അല്‍ ഹാശിം ചോദിച്ചു.

Story by
Read More >>