ചിരപരിചിതമായ ആ നൊസ്റ്റു സ്വാദ്; ദുബായിലെ കോഴിക്കോട് സ്റ്റാർ ചായക്കടേലേക്ക് വാ...

അവിടിവിടെയായി എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ക്ക് എല്ലാം ഒരു കോഴിക്കോടന്‍ ടച്ചുണ്ട്. 10 ദിർഹം മാത്രം മുടക്കിയാല്‍ മാത്രം മതി, ഒരു വിധപ്പെട്ട എല്ലാ കറികളും കൂട്ടി നാടന്‍ ഊണ് ഇവിടെ ലഭിക്കും. കൂടെ നാവില്‍ വെള്ളമൂറിക്കുന്ന നല്ല മീന്‍ കറിയും!- നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു

ചിരപരിചിതമായ ആ നൊസ്റ്റു സ്വാദ്; ദുബായിലെ കോഴിക്കോട് സ്റ്റാർ ചായക്കടേലേക്ക് വാ...

ദുബായ് എന്ന എമിരേറ്റ്‌ നഗരത്തില്‍ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഇപ്പോഴും ആകര്‍ഷിക്കുന്നതും നമ്മുടെ ചില പ്രവാസി സുഹൃത്തുക്കള്‍ നടത്തുന്ന ഹോട്ടലുകളില്‍ ലഭിക്കുന്ന 'കിടു' രുചികളാണ്. ഒരു പക്ഷെ ഞാനൊരു ആഹാര പ്രിയന്‍ ആയതിനാലാകാം ഇങ്ങനെയൊരു നിരീക്ഷണം. എന്തായാലും പറയാതെ വയ്യ, നമ്മുടെ സ്വന്തം വിഭവങ്ങള്‍ ഒന്നൊന്നര രുചിയോടെ കഴിക്കണമെങ്കില്‍, ഇവിടെ ദുബായിലെ ഇത്തരം ഹോട്ടലുകളില്‍ തന്നെ എത്തണം.

"ഹോട്ടല്‍ നടത്താന്‍ അറിയാവുന്ന മലയാളികള്‍ എല്ലാവരും ഗള്‍ഫിലേക്ക് പോയി, അതുകൊണ്ട് ഇപ്പോള്‍ നാടന്‍ ഭക്ഷണം കഴിക്കണമെങ്കില്‍ കടല്‍ കടക്കണം" എന്നൊരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുകയാണ്. ശരിയല്ലേ? ഇന്ന് കേരളത്തിലെ ഹോട്ടല്‍ പാചകം അന്യസംസ്ഥാനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. നമ്മുടെ രുചിഭേദങ്ങള്‍ അവരുടെ കൈപുണ്യത്തിനു വിധേയമായി. തനിനാടൻ വിഭവങ്ങൾ അതിന്റെ നാടന്‍ രുചികൂട്ടുകൾ ചേര്‍ന്നുള്ള സ്വാദ് കേരളത്തില്‍ തന്നെ അന്യമാകുമ്പോഴാണ് നമ്മുടെ മിടുക്കരായ ചില പ്രവാസി സുഹൃത്തുക്കള്‍ അറബിനാട്ടില്‍ മലയാളിയുടെ അടുക്കള ഒരുക്കുന്നത്.

ചിരപരിചിതമായ ആ നൊസ്റ്റു സ്വാദ് മാത്രമല്ല, അതിലുമേറെ ഇവര്‍ നമുക്ക് മുന്നില്‍ വിളമ്പുന്നു. "ഞാന്‍ തന്നെ ഗവേഷണത്തില്‍ കണ്ടെത്തിയ ചില വിഭവങ്ങള്‍ ഉണ്ട്" എന്ന് പച്ചാളം ഭാസിയായി നമ്മുടെ ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍. ഈ പ്രവാസി സംരംഭകര്‍ തന്നെ പരീക്ഷിച്ചു ചിട്ടപ്പെടുത്തിയ ചില കറികളുമുണ്ട്-

*ഓടുന്ന കോഴിയെ എറിഞ്ഞു കൊന്ന് മുളകില്‍ ഇട്ടത്.

*പച്ചമുളകിൽ പഴുത്ത മുളകിട്ടു വറുത്തു കോരി വേവിച്ചത്.

*ആടിന്റെ തല ആകാശത്തോട്ടു കറക്കിയെറിഞ്ഞു താഴെയിട്ടു പൊള്ളിച്ചെടുത്തത് ....എന്ന് വേണ്ട, എത്രയാണ് വെറൈറ്റി വിഭവങ്ങള്‍!

ഇത്തവണത്തെ ദുബായ് യാത്രയില്‍ എന്നെ ആകര്‍ഷിച്ചതും ഇതുപോലെ ഒരു പാചകപ്പുരയാണ്. 'കോഴിക്കോട് സ്റ്റാര്‍ ചായക്കട' എന്നാണ് ഇതിനു പേര്. 35 വയസുകാരനായ 'ചുള്ളന്‍' മുഹമ്മദ്‌ സാഹില്‍ ഗിസീസില്‍ നടത്തുന്ന രുചികരമായ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍! അവിടിവിടെയായി എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ക്ക് എല്ലാം ഒരു കോഴിക്കോടന്‍ ടച്ചുണ്ട്. 10 ദിർഹം മാത്രം മുടക്കിയാല്‍ മാത്രം മതി, ഒരു വിധപ്പെട്ട എല്ലാ കറികളും കൂട്ടി നാടന്‍ ഊണ് ഇവിടെ ലഭിക്കും. കൂടെ നാവില്‍ വെള്ളമൂറിക്കുന്ന നല്ല മീന്‍ കറിയും! ഇനി വേണമെങ്കില്‍ കോഴിക്കോട് 'അമ്മ മെസ്സില്‍' കിട്ടുന്ന രീതിയിൽ മീൻ പൊരിച്ചും തരും! മനോഹരമായ രീതിയില്‍ മോടി പിടിപ്പിച്ച വിശാലമായ ഇന്റീരിയറാണ് മറ്റൊരു ആകര്‍ഷകത്വം.

മലബാറിൽ നിന്നുള്ള ഉർജസ്വലരായ ചെറുപ്പക്കാർ സ്വയസിദ്ധമായി ആര്‍ജിച്ച മനോഹരമായ ചിരി സമ്മാനിച്ചു നമ്മളെ സ്വീകരിക്കും, അവര്‍ തന്നെ നമുക്ക് വിളമ്പാനും മുന്‍പന്തിയില്‍ ഉണ്ടാകും. ഞാൻ പലതും കഴിച്ചു, പേരുകൾ പറയാന്‍ മാത്രം പറയല്ലേ... രുചിയാണ് പ്രധാനം- അത് ഉറപ്പായും കിട്ടുകയും ചെയ്യും. ഒന്നു പറയാം, പോക്കറ്റ് കീറാതെ ഒരു സാധാരണ പ്രവാസി കുടുംബത്തിനു രുചികരമായ ഭക്ഷണം വയറു നിറയെ കഴിക്കാനുള്ള ഇടമാണ് ഇത്!

koz

Read More >>