സൗദിയിൽ കർശന പരിശോധന; സാധനങ്ങൾ തെരുവിൽ കൂട്ടിയിട്ട് വിൽക്കുന്നു

കഴിഞ്ഞദിവസം മാത്രം നടത്തിയ പരിശോധനയില്‍ 66 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ട നിയമലംഘനങ്ങളില്‍ നിന്നെല്ലാം കനത്ത പിഴയും അധികൃതര്‍ ഈടാക്കിയിട്ടുണ്ട്.

സൗദിയിൽ കർശന പരിശോധന; സാധനങ്ങൾ തെരുവിൽ കൂട്ടിയിട്ട് വിൽക്കുന്നു

സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന തുടങ്ങി. സൗദി തൊഴിമന്ത്രാലയത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശേധനകള്‍ക്ക് ഇറങ്ങിയത്. പരിശോധന കർക്കശമായതിനെത്തുടർന്ന് ചില കടകള്‍ സാധനങ്ങള്‍ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വിറ്റഴിക്കുന്നുണ്ട്. ഇന്നലെ വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ തെരുവുകളില്‍ ഇത്തരം കച്ചവടങ്ങള്‍ വ്യാപകമായിരുന്നു.

പരിശോധനയില്‍ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ പിഴ ചുമത്തുകയും ചിലതിന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. റിയാദില്‍ 99 കടകളിലാണ് പരിശോധന നടന്നത്. ഇതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നജ്‌റാനില്‍ 36 സ്ഥാപനങ്ങള്‍ക്കും ബീശയില്‍ 18 കടകള്‍ക്കും പിഴയിച്ചു. കഴിഞ്ഞദിവസം മാത്രം നടത്തിയ പരിശോധനയില്‍ 66 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ട നിയമലംഘനങ്ങളില്‍ നിന്നെല്ലാം കനത്ത പിഴയും അധികൃതര്‍ ഈടാക്കിയിട്ടുണ്ട്.

ബുറൈദ്, അസര്‍, മദീന, അറാര്‍, റഫ്, മദീന, ബദര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നു. പരിശോധന തുടങ്ങിയതിന്റെ ആദ്യ ദിനങ്ങളില്‍ റിയാദില്‍ ഉള്‍പ്പടേ ആദ്യ ദിനങ്ങളില്‍ അടഞ്ഞു കിടന്ന വിദേശികളുടെ കടകള്‍ വ്യാഴാഴ്ച ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചു തുടങ്ങി.

സൗദിഅറേബ്യ ചെറുകിടവ്യാപാരമേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണം വിദേശ തൊഴിലാളികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നത് മലയാളികളാണെന്നതിനാല്‍ അവരെ നേരിട്ടുബാധിക്കുന്നതാണ് പുതിയ നടപടി.

Read More >>