വരുന്നു; കെഎസ്എഫ്ഇയുടെ ഹലാൽ ചിട്ടികൾ

"പൂർണമായും ശരീഅത്ത് നിയമനുസരിച്ചാണ് ഞങ്ങൾ ഈ ചിട്ടി നടത്തുക."- ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു

വരുന്നു; കെഎസ്എഫ്ഇയുടെ ഹലാൽ ചിട്ടികൾ

ശരീഅത്ത് നിയമമനുസരിച്ചുള്ള ഹലാൽ ചിട്ടികൾ തുടങ്ങാൻ കെഎസ്എഫ്ഇ ഒരുങ്ങുന്നു. പ്രവാസി മലയാളികളെ ഉന്നം വെച്ചാണ് ഹലാൽ ചിട്ടി. ഗൾഫ് നാടുകളിൽ നിന്ന് ചിട്ടി മാറ്റി നിർത്താനുള്ള കാരണം ശരീഅത്ത് നിയമത്തിൽ ചിട്ടി എങ്ങനെയാണ് ഉൾക്കൊള്ളിക്കാനാവുക എന്ന സംശയം മൂലമായിരുന്നു. ഹലാൽ ചിട്ടി വരുന്നതോടെ അതിനൊരു പരിഹാരമായേക്കും.

"ആദ്യ ഘട്ടത്തിൽ യുഎഇ മലയാളികൾക്ക് മാത്രമേ പ്രവാസി ചിട്ടിയിൽ അംഗമാവാൻ സാധിക്കൂ. സാവധാനത്തിൽ ഗൾഫ് നാടുകളിൽ മുഴുവനായി വ്യാപിപ്പിക്കാനാണ് ഉദ്ദേശം."- കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. "പൂർണമായും ശരീഅത്ത് നിയമനുസരിച്ചാണ് ഞങ്ങൾ ഈ ചിട്ടി നടത്തുക. ശരീഅത്ത് നിയമമനുസരിച്ച് പലിശ ഇടപാടുകൾ പാടില്ല. അത് കൊണ്ടു തന്നെ ലേലത്തിന്റെ കാര്യത്തിൽ ചില മാറ്റങ്ങളുണ്ടാകും. ഇസ്‌ലാമിക രാജ്യങ്ങളിൽ ഫലപ്രദമായി എങ്ങനെ ചിട്ടി നടപ്പിലാക്കാമെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. ലേലത്തിന് പകരം പണം കൂടുതൽ ആവശ്യമുള്ളവർക്ക് നൽകാനുള്ള തീരുമാനം എടുത്താലോ എന്നാണ് ചിന്ത"- ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

"ശരീഅത്ത് ചിട്ടിയെയും പലിശയെയും നിരോധിക്കുന്നുണ്ട്. എന്നാൽ വൻകിട ബാങ്കുകൾ സൗദിയിൽ പ്രവർത്തിക്കുന്നുമുണ്ട്. അവർക്കൊക്കെ ഇസ്‌ലാമിക്ക് ബാങ്കിംഗ് എന്ന സംവിധാനമുണ്ട്. പലിശ വേണ്ടാത്തവർക്ക് അത് ബാങ്ക് നൽകില്ല. അത്തരമൊരു രീതിയിൽ ചിട്ടി നടത്താനാവുമെന്ന് അവരെ ബോധ്യപ്പെടുത്തണം."- കേരളാ യൂണിവേസിറ്റിയിലെ ഇസ്‌ലാമിക്ക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ അഷ്‌റഫ് കടക്കൽ പറയുന്നു.

Read More >>