ഖഷോഗി വധം: സൽമാൻ രാജാവിൻറെ സഹോദരൻ തിരിച്ചെത്തി; സൗദിയിൽ ഭരണമാറ്റത്തിന് സാധ്യത

ഇദ്ദേഹത്തിൻ്റെ തിരിച്ചു വരവിൽ ചില വിദേശ ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഖഷോഗി വധം: സൽമാൻ രാജാവിൻറെ സഹോദരൻ തിരിച്ചെത്തി; സൗദിയിൽ ഭരണമാറ്റത്തിന് സാധ്യത

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരുന്ന സൗദി രാജകുമാരന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് റിയാദില്‍ തിരിച്ചെത്തിയത് ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഇദ്ദേഹത്തിൻ്റെ തിരിച്ചു വരവിൽ ചില വിദേശ ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

യമന്‍ യുദ്ധം, മാധ്യമപ്രവര്‍ത്തകര്‍ ഖഷോഗിയുടെ മരണം തുടങ്ങിയ വിഷയങ്ങളില്‍ സൗദി പ്രതിസന്ധി നേരിടുന്ന വേളയിലാണ് അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവ്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ജീവിച്ചിരിക്കുന്ന മക്കളില്‍ രണ്ടുപേരാണ് സല്‍മാനും അഹ്മദും. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ് കിരീടവകാശിയായി നിശ്ചയിച്ചിരിക്കുന്നത്.

ലണ്ടന്‍ കേന്ദ്രമായുള്ള മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമസ്ഥാപനവും അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. രാജഭരണകൂടത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്ന് അഹ്മദ് രാജകുമാരനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി ഭരണകൂടം അടുത്തിടെ സ്വീകരിച്ച ചില നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് അഹ്മദ്. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തിരിച്ചുവരവിന് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.

Read More >>