ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദഹിപ്പിച്ചെന്ന് തുർക്കി

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷമാണ് ഇത് നടപ്പാക്കിയതെന്നും ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു.

ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദഹിപ്പിച്ചെന്ന് തുർക്കി

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷമാണ് ഇത് നടപ്പാക്കിയതെന്നും ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു.

ഖഷോഗിയുടെ മൃതദേഹത്തെ സംബന്ധിച്ചുള്ള തുര്‍ക്കിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇന്നലെ പുറത്തുവന്നത്. ആസിഡില്‍ ദ്രവിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം വെട്ടിമുറിച്ചതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരമെന്ന് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു.

മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയെന്നതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതായത്. ആദ്യം കോണ്‍സുലേറ്റില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി പിന്നീട് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു. കേസില്‍ ഉന്നതരടക്കം 18 സൌദി ഉദ്യേഗസ്ഥരാണ് പിടിയിലായിട്ടുള്ളത്.

Read More >>