ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക എന്ന സന്ദേശവുമായി പ്രവാസികളുടെ സ്വാതന്ത്ര്യദിനാഘോഷം

പശുവിനെയും ,മൃഗങ്ങളെയും ഭക്ഷണത്തിനു കൊല്ലുകയും ഇറച്ചി ഭക്ഷിക്കുകയും ചെയ്യുന്നതിന് പുരാണങ്ങളിലും ,ഉപനിഷത്തുകളിലും ഒട്ടേറെ ഉദ്ദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ കഴിയും .ഇന്ത്യന്‍ ജനതയെ വര്‍ഗ്ഗീയമായി വിഘടിപ്പിക്കുകയും അവരെ പരസ്പരം ശത്രുക്കളാക്കി സവര്‍ണ്ണ ആധിപത്യം പുനസ്ഥാപിക്കാന്നാണ് ആര്‍ എസ് എസും സംഘപരിവാരുകാരും സ്രെമിക്കുന്നത്.പശുവിന്റെ പേരിലുള്ള കൂട്ടകൊലകളെ തടയുക എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യവും ,സത്യം,സമത്വം, സ്വാതന്ത്രം, മതനിരക്പെക്ഷത,നാനാത്വത്തില്‍ ഏകത്വവും സംരക്ഷിക്കുക എന്നുമാണ് അര്‍ത്ഥം.

ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക എന്ന സന്ദേശവുമായി പ്രവാസികളുടെ സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി ജുബൈല്‍ ബദര്‍ ഹോസ്പിറ്റല്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് ആഗസ്റ്റ്‌ 11 വെള്ളിയാഴ്ച വൈകിയിട്ടു "ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക" എന്ന സന്ദേശം അടിസ്ഥാനപ്പെടുത്തി സെമിനാര്‍ സംഘടിപ്പിച്ചു .ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്‍റ് സഈദ് ആലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദല്‍ഹി മേഖല കമ്മിറ്റി പ്രസിഡന്‍റ് ഹക്കീം സാഹിബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

Image Title

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ഒരു തരത്തിലും പങ്കെടുക്കാതെ അധിനിവേശക്കാരായ വെള്ളക്കാര്‍ക്കു വേണ്ടി സേവനപ്രവര്‍ത്തങ്ങള്‍ ചെയ്തിരുന്ന ഹിന്ദു മഹാസഭയും സംഘപരിവാര്‍ സംഘടനകളും ഇപ്പോള്‍ ദേശസ്നേഹത്തിന്റെ കുത്തക അവകാശപ്പെടുന്നത് കാപട്യമാണ്. 1925 –ഇല്‍ രൂപം കൊണ്ട ആര്‍ എസ് എസ് രാജ്യത്തിന്റെ സ്വാതന്ത്ര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഒറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പേര് പോലും പറയാന്‍ കഴിയാത്തവരാണ് ഇവര്‍. ടിപ്പു സുല്‍ത്താന്‍ മുതല്‍ അവസാന സുല്‍ത്താന്‍ ബഹദൂര്‍ഷ സഫര്‍ വരെയുള്ള മുസ്ലീം ഭരണാധികാരികളും മൌലാന അബ്ദുല്‍ കലാം അസാദ്,മുഹമ്മദ് അലി ജൗഹർ ,മൌലാന ഷൌക്കത്തലി ,മൌലാന മുഹമ്മദ് അലി തുടങ്ങി ആയിരകണക്കിന് സ്വാതന്ത്ര സമര സേനാനികളെ സമ്മാനിച്ച മുസ്ലീം സമുദായത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് എന്താവകാശമാനുള്ളത്. ദേശസ്നേഹ പേര് പറഞ്ഞു ഇന്ത്യന്‍ മുസ്ലീങ്ങളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത് ചെറുത്തു തോല്പ്പിക്കുകതന്നെ ചെയ്യും എന്നും സെമിനാർ ഉദ്ഘാടന പ്രസംഗത്തിൽ ഹക്കീം സാഹിബ് പറഞ്ഞു.

മുഖ്യ പ്രഭാഷകനായിരുന്നു അബ്ദുല്‍ അസീസ്‌ ചൊക്ലി, "ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക" എന്ന വിഷയം അവതരിപ്പിച്ചു. പശുവിന്റെ പേര് പറഞ്ഞു ഇന്ത്യന്‍ തെരുവുകളില്‍ ആര്‍ എസ് എസ്സും ,സംഘപരിവാര്‍ സംഘടനകളും ഇവിടുത്തെ പൗരന്മാരെ പ്രത്യേകിച്ച് മുസ്ലീം മത ന്യൂനപക്ഷത്തില്‍ പെടുന്നവരെയും ദളിതുകളെയും ക്രൂരമായി തല്ലി കൊന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഹിന്ദുത്വ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പശുവിനെയും, മറ്റു മാടുകളെയും കൊന്നു തുണ്ടങ്ങളായി വെട്ടി മുറിച്ചു പാക്കറ്റുകളിലാക്കി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത് .പശുവിന്റെയും ,പോത്തിന്റെയും മാംസം കയറ്റുമതി ചെയ്യുന്ന ഭൂരിപക്ഷം കമ്പിനികളും സംഘപരിവാരുകാരും സവര്‍ണ്ണ ഹിന്ദു ക്കളും നടത്തുന്നവയാണ് ക്ഷീരകര്‍ഷകരെയും ,ചെറുകിട മാംസ കച്ചവടക്കാരെയും , തുകല്‍ വ്യാപാരികളെയും ,തുകല്‍ ഉത്പന്ന നിര്‍മാണ തൊഴിലാളികളെയും പട്ടിണിയിലേക്കും ധുരിതത്തിലേക്കും തള്ളിയിട്ടു കുത്തക കച്ചവടക്കാരായ സംഘികളെ സംരക്ഷിക്കുകയും അതിലൂടെ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പു വരുത്തുക മാത്രമാണ് ഭരണകൂടം ലക്‌ഷ്യം വെക്കുന്നത് . പശുവിനെയും ,മൃഗങ്ങളെയും ഭക്ഷണത്തിനു കൊല്ലുകയും ഇറച്ചി ഭക്ഷിക്കുകയും ചെയ്യുന്നതിന് പുരാണങ്ങളിലും ,ഉപനിഷത്തുകളിലും ഒട്ടേറെ ഉദ്ദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ കഴിയും .ഇന്ത്യന്‍ ജനതയെ വര്‍ഗ്ഗീയമായി വിഘടിപ്പിക്കുകയും അവരെ പരസ്പരം ശത്രുക്കളാക്കി സവര്‍ണ്ണ ആധിപത്യം പുനസ്ഥാപിക്കാന്നാണ് ആര്‍ എസ് എസും സംഘപരിവാരുകാരും സ്രെമിക്കുന്നത്.പശുവിന്റെ പേരിലുള്ള കൂട്ടകൊലകളെ തടയുക എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യവും ,സത്യം,സമത്വം, സ്വാതന്ത്രം, മതനിരക്പെക്ഷത,നാനാത്വത്തില്‍ ഏകത്വവും സംരക്ഷിക്കുക എന്നുമാണ് അര്‍ത്ഥം.

സെമിനാറില്‍ ജുബൈല്‍ മേഖലയിലെ കല, കായീക, സംസ്കാരീക സംഘടനകളുലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു . ഇബ്രാഹിം കുട്ടി, ഗ്ലോബല്‍ മലയാളി കൌണ്‍സില്‍, അബ്ദുല്‍ കരിം കാസ്മി, സഹായി, ബാപ്പു തേഞ്ഞിപ്പലം, സാഫ്ക തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ബാപ്പു തേഞ്ഞിപ്പലം "ഡിജിറ്റല്‍ ഇന്ത്യ" എന്ന സ്വന്തം കവിത ചൊല്ലി.പരിപാടിയോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ വിജയികളായ സലിം കൊടുവള്ളി, നസീര്‍ എന്നിവര്‍ക്ക് ഇബ്രാഹിം കുട്ടി, അബ്ദുല്‍ കരീം കാസ്മി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞികോയ താനൂര്‍ സ്വാഗതവും ഷാഹിന്‍ഷാ നന്ദി പറഞ്ഞു.

Read More >>