ജോലിവാഗ്ദാനം ചെയ്ത് ദുബൈയിൽ എത്തിച്ച ഹൈദരാബാദ് സ്വദേശിനിയെ ഷെയ്ക്കിന് അടിമയാക്കി വിറ്റു; ഒടുവിൽ മോചനം

ദുബൈയിലെ ഒരു മാളിൽ സെയിൽസ് ഗേൾ ആയി ജോലി വാങ്ങിത്തരാമെന്ന് നാട്ടുകാരനായ ഒരു ഏജന്റ്റ് വാഗ്ദാനം ചെയ്തതനുസരിച്ചാണ് യുവതി ഹൈദരാബാദിൽ നിന്നും ഒരു പാട് സ്വപ്നങ്ങളുമായി വിമാനം കയറിയത്.

ജോലിവാഗ്ദാനം ചെയ്ത് ദുബൈയിൽ എത്തിച്ച ഹൈദരാബാദ് സ്വദേശിനിയെ ഷെയ്ക്കിന് അടിമയാക്കി വിറ്റു; ഒടുവിൽ മോചനം

സെയിൽസ് ഗേൾ ജോലി വാഗ്‌ദാനം ചെയ്ത് ദുബൈയിൽ എത്തിച്ച ഹൈദരാബാദുകാരിയായ യുവതിയെ ഒരു ഷെയ്ക്കിന് അടിമയാക്കി വിറ്റു. ഒടുവിൽ അവസരം ലഭിച്ചപ്പോൾ യുവതി വീട്ടിലേക്ക് ഫോൺ ചെയ്ത് മാതാവിനോട് വിവരം പറയുകയുകയും കുടുംബം മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഇവർക്ക് മോചനം ലഭിച്ചത്.

ദുബൈയിലെ ഒരു മാളിൽ സെയിൽസ് ഗേൾ ആയി ജോലി വാങ്ങിത്തരാമെന്ന് നാട്ടുകാരനായ ഒരു ഏജന്റ്റ് വാഗ്ദാനം ചെയ്തതനുസരിച്ചാണ് യുവതി ഹൈദരാബാദിൽ നിന്നും ഒരു പാട് സ്വപ്നങ്ങളുമായി വിമാനം കയറിയത്. കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനും നല്ലൊരു ജീവിതം ലഭിക്കുമെന്ന് സ്വപ്നം കൊണ്ടുമാണ് ദുബൈയിൽ കാലുകുത്തിയത്. ഏജന്റിന്റെ ഓഫീസിലെത്തിച്ച ശേഷം യുവതിയോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരു ഷെയ്ക്ക് കടന്നുവരികയും അയാളുടെ ഇടത്തത്തിലാണ് ജോലി എന്ന് ഏജന്റ്റ് അറിയിച്ചതനുസരിച്ച് അയാൾക്കൊപ്പം പോകുകയുമായിരുന്നു.

ഷെയ്ക്കിന്റെ വീട്ടിലേക്കാണ് യുവതിയെ കൊണ്ടുപോയത്. അപ്പോഴാണ് തന്നെ അടിമയാക്കി ഷെയ്ക്കിന് വിറ്റു എന്ന കാര്യം യുവതി തിരിച്ചറിയുന്നത്. ആ വീട്ടിലെ എല്ലാ കഠിനമായ ജോലികളും ചെയ്യേണ്ടിയിരുന്നു. ക്രൂരപീഡനമായിരുന്നു. വിശ്രമം ഇല്ല. വിശക്കുമ്പോഴാകട്ടെ ജീവൻ നിലനിർത്താനുള്ള ആഹാരമേ നല്കുമായിരുന്നുള്ളൂ - മോചിപ്പിക്കപ്പെട്ട ശേഷം യുവതി പറഞ്ഞു. ഇന്ത്യൻ എംബസിയോട് നന്ദി പറയുന്നുവെന്നും യുവതി വ്യക്തമാക്കി.

Read More >>