ഗൾഫ് നാട്ടിലേക്കുള്ള യാത്രാനിരക്ക് വർദ്ധിപ്പിച്ച് വിമാന കമ്പനികൾ; ഓണാവധി കഴിഞ്ഞ് മടങ്ങുന്നവരുടെ കീശ കാലിയാകും

സമീപകാലത്തെ ഏറ്റവും വലിയ ടിക്കറ്റ് നിരക്ക് വർദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടാറുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യമാണ്. വിമാന യാത്രാനിരക്ക് കമ്പനികൾ നിശ്ചയിക്കുന്ന സാഹചര്യമുള്ളതിനാൽ സർക്കാരിന് ഇതിലിടപെടാനാവില്ലെന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.

ഗൾഫ് നാട്ടിലേക്കുള്ള യാത്രാനിരക്ക് വർദ്ധിപ്പിച്ച് വിമാന കമ്പനികൾ; ഓണാവധി കഴിഞ്ഞ് മടങ്ങുന്നവരുടെ കീശ കാലിയാകും

ഓണം ആഘോഷിച്ചു മടങ്ങുന്ന മലയാളികൾക്ക് ഇത്തവണ പോക്കറ്റ് കാലിയാകും. കേരളത്തിൽനിന്നും ​ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ആറ് ശതമാനംവരെ കൂട്ടിയിരിക്കുന്നത്. മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.

മുപ്പതിനായിരം മുതൽ ഒരുലക്ഷം രൂപവരെയാണ് കൂട്ടിയ നിരക്ക്. 15,000 രൂപയായിരുന്നു റിയാദിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാലത് 50,000 മുതൽ 85,000 വരെയായാണ് ഉയർത്തിയിരിക്കുന്നത്. കുവൈത്തിലേക്ക് മടങ്ങണമെങ്കിൽ 30,000 മുതൽ 88,000 രൂപയും നൽകണം. ദുബായിലേയ്ക്കുള്ള യാത്രാനിരക്ക് 5000ത്തിൽനിന്നും നാൽപ്പതിനായിരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. എത്തിഹാദ് വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രചെയ്യണമെങ്കിൽ ഒരുലക്ഷം രൂപ ടിക്കറ്റ് നിരക്കിൽ ഒടുക്കേണ്ടിവരും.

Read More >>