ജയിൽവാസം കഴിഞ്ഞപ്പോൾ സൗദി കോടീശ്വരന്മാർ പാപ്പരായെന്ന് റിപ്പോർട്ട്; പലരും കമ്പനികൾ വിറ്റഴിക്കുന്ന തിരക്കിൽ

അറസ്റ്റ് ചെയ്ത 87 പേരിൽ നിന്നായി 10700 കോടി ഡോളര്‍ മോചനദ്രവ്യം വാങ്ങിയെന്നാണ് വിവരം.

ജയിൽവാസം കഴിഞ്ഞപ്പോൾ സൗദി കോടീശ്വരന്മാർ പാപ്പരായെന്ന് റിപ്പോർട്ട്; പലരും കമ്പനികൾ വിറ്റഴിക്കുന്ന തിരക്കിൽ

സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ ഏജൻസി തടവിലാക്കിയ സൗദി കോടീശ്വരന്മാർ പാപ്പരായെന്ന് റിപ്പോർട്ട്. ജയിൽവാസം കഴിഞ്ഞു വന്ന പലരും തങ്ങളുടെ കമ്പനികൾ വിറ്റഴിക്കുന്ന തിരക്കിലാണ്. ലോക കോടീശ്വരന്മാരിൽ ആദ്യ പത്തു പേരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉൾപ്പെടെയുള്ളവർ പിടിച്ചു നിൽക്കാൻ പാടുപെടുകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇവരുടെ ആസ്തിയിൽ ഭീമമായ കുറവ് വന്നിട്ടുണ്ട്. പലരും ഓഹരികൾ വിറ്റഴിക്കാനും തുടങ്ങിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത 87 പേരിൽ നിന്നായി 10700 കോടി ഡോളര്‍ മോചനദ്രവ്യം വാങ്ങിയെന്നാണ് വിവരം. പലരും വ്യവസായ സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തു. ചിലര്‍ കമ്പനികളിലെ ഓഹരികള്‍ കൈമാറി. ഇതിന്റെ എല്ലാം ഫലമാണ് പുറത്തു വന്നപ്പോള്‍ ഇവർ നേരിടുന്നത്. പുറത്തിറങ്ങിയെങ്കിലും ഇവർക്ക് വിദേശ യാത്രകൾക്ക് അനുമതിയില്ല. സർക്കാരിൻ്റെ കനത്ത നിരീക്ഷണത്തിലാവും ഇവരുടെ ഇനിയുള്ള ജീവിതം.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2017 നവംബർ നാലാം തിയതി രാതിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളം വ്യാപകമായി നടന്ന അറസ്റ്റ് ലോകത്തെ മൊത്തം ഞെട്ടിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.

Read More >>