ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണു മലയാളി വിദ്യാർത്ഥി മരിച്ചു

ഡി.പി.എസ്. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മാവേലിക്കര സ്വദേശി ജോര്‍ദാനാണ് ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചത്.

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണു മലയാളി വിദ്യാർത്ഥി മരിച്ചു

കുവൈറ്റ് ഓള്‍ഡ്‌ റിഗ്ഗയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും കാല്‍ വഴുതി നിലത്തു വീണു മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോക്ടർ ജോൺ ജോയിയുടെയും, ഡോക്ടർ ദിവ്യ ജോൺസിന്റെയും മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് മരിച്ചത്. ഡി.പി.എസ്. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ജോര്‍ദാന്‍.

ഇന്ന് രാവിലെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി നിലത്ത് വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സെന്റ്‌ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് മഹായിടവകാംഗമാണ്.