അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇനി എമിറേറ്റ്സില്‍ ലാപ്ടോപ് വാടകയ്ക്ക് ലഭിക്കും

കഴിഞ്ഞ ആഴ്ചയില്‍ എത്തിഹാദും ഖത്തര്‍ എയര്‍വെയ്സും നടപ്പിലാക്കിയ തീരുമാനമാണ് ഇപ്പോള്‍ എമിറേറ്റ്സും പ്രവര്‍ത്തികമാക്കുന്നത്..

അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇനി എമിറേറ്റ്സില്‍ ലാപ്ടോപ് വാടകയ്ക്ക് ലഭിക്കും

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനത്തില്‍ യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയ്ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ്‌ പരിഹാരം കാണുന്നു. അമേരിക്കയിലേക്ക് പോകുന്ന എമിറേറ്റ്സ് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ തങ്ങളുടെ ലാപ്ടോപ്‌ വാടകയ്ക്ക് നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മാര്‍ച്ച്‌ 25 നാണ് അമേരിക്ക 10 മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളും, നോര്‍ത്ത് ആഫ്രിക്ക, ടര്‍ക്കി എന്നീ രാജ്യങ്ങളിലും നിന്നെത്തുന്ന വിമാന യാത്രക്കാര്‍ക്ക് ക്യാബിനില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകുന്നതിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണപ്രകാരം മൊബൈല്‍ ഫോണുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് വിമാനക്യാബിനുള്ളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കു. ലാപ്‌ടോപ്‌ ഉള്‍പ്പടെ മറ്റു എല്ലാ ഇല്കട്രോണിക്ക് ഉപകരണങ്ങളും ലഗ്ഗേജിനോപ്പം മാത്രമേ അനുവദിക്കുകയുള്ളു എന്നായിരുന്നു അമേരിക്കയുടെ നിലപാട്.

തീവ്രവാദ ഭീഷണിയുടെ പാശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം എന്നാണ് അമേരിക്ക ഇതിനുള്ള കാരണമായി വിവരിച്ചത്.ഈ നിയന്ത്രണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് എമിറേറ്റ്സ് ഇപ്പോള്‍ വിമാനത്തിനുള്ളില്‍ തങ്ങളുടെ ലാപ്ടോപ്‌ ചാര്‍ജ്ജ് ഈടാക്കി ലഭ്യമാക്കാനുള്ള തീരുമാനത്തില്‍ എത്തുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ എത്തിഹാദും ഖത്തര്‍ എയര്‍വെയ്സും നടപ്പിലാക്കിയ തീരുമാനമാണ് ഇപ്പോള്‍ എമിറേറ്റ്സും പ്രവര്‍ത്തികമാക്കുന്നത്..