ദുബായ് പ്രവാസികളുടെ ശ്രദ്ധയ്ക്ക്- മാര്‍ച്ച്‌ 31 എന്ന തീയതി മറക്കരുത്!

ഒരു വര്‍ഷത്തേക്കായി 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ പ്രീമിയം വരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഓഫറുകള്‍ ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്നുണ്ട്. മാര്‍ച്ച്‌ 31 ന് ശേഷം ഇത്രയും തുക പിഴയായി മാത്രം നല്‍കേണ്ടിവരും

ദുബായ് പ്രവാസികളുടെ ശ്രദ്ധയ്ക്ക്- മാര്‍ച്ച്‌ 31 എന്ന തീയതി മറക്കരുത്!

ദുബായില്‍ താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്- മാര്‍ച്ച്‌ 31ന് മുന്‍പ് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറക്കരുത്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വന്‍ തുക പിഴ ചുമത്തപ്പെടും.

നിങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ആരെയെങ്കിലും ദുബായില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ ചുമതലയായിരിക്കും. ഭാര്യ, മക്കള്‍, ബന്ധുക്കള്‍,ഓഫീസ് ജീവനക്കാര്‍, ഡ്രൈവര്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെയെല്ലാം ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തേണ്ടതും സ്പോണ്‍സറാണ്. നാലായിരം ദിര്‍ഹത്തില്‍ താഴെയാണ് ഇവരുടെ വരുമാനമെങ്കില്‍ നാമമാത്രമായ തുകയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത പക്ഷം ഫൈന്‍ നല്‍കേണ്ടിവരുമെന്നു മാത്രമല്ല, അവര്‍ക്ക് ഏതെങ്കിലും മെഡിക്കല്‍ സഹായം ആവശ്യമാകുന്ന പക്ഷം ചെലവുകള്‍ വഹിക്കേണ്ടത്‌ സ്പോണ്‍സിറായിരിക്കും. ഒരിക്കല്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതില്‍ വീഴ്ചയുണ്ടാകുന്ന പക്ഷം പിന്നീടു കൂടിയ പ്രീമിയം തുക നല്‍കേണ്ടതായും വരും.

ഒരു വര്‍ഷത്തേക്കായി 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ പ്രീമിയം വരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഓഫറുകള്‍ ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്നുണ്ട്. മാര്‍ച്ച്‌ 31 ന് ശേഷം ഇത്രയും തുക പിഴയായി മാത്രം നല്‍കേണ്ടിവരും, ഒപ്പം കൂടിയ നിരക്കിലെ പ്രീമിയം അടയ്ക്കേണ്ടതുമുണ്ട്. എങ്ങനെ കണക്കുക്കൂട്ടിയാലും ഇന്‍ഷുറന്‍സ് സ്കീം ഇപ്പോള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.