മഴയും മിന്നലും കാലേക്കൂട്ടി കണ്ടെത്താന്‍ ദുബായ് പുതിയ റഡാര്‍ പരീക്ഷിക്കുന്നു

ദുബായില്‍ അടുത്ത സമയത്ത് അപ്രതീക്ഷമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവായിരുന്നു. ഈ കാലാവസ്ഥ വ്യതിയാനം സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തുകയും നാടിന്റെ സാമ്പത്തികത്തിനു സാരമായ കേടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ദുബായ് ഇപ്പോള്‍ ഈ റഡാര്‍ പദ്ധതി നടപ്പിലാക്കുന്നത്

മഴയും മിന്നലും കാലേക്കൂട്ടി കണ്ടെത്താന്‍ ദുബായ് പുതിയ റഡാര്‍ പരീക്ഷിക്കുന്നു

200 കിലോമീറ്റര്‍ അകലെയെത്തുന്ന മഴയെ കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ മെറ്റീറോളജിക്കല്‍ റഡാന്‍ പ്രൊജക്റ്റ് ദുബായ് നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ദുബായ് മുന്‍സിപ്പാലിറ്റിയുടെ ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ നാസ്സെന്‍ ലൂടാ നിര്‍വഹിച്ചു.

ഇടിമിന്നലിന്റെ സ്വഭാവവും ഏത് ഭാഗത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും റഡാറിലൂടെ മനസിലാക്കാന്‍ സാധിക്കും. മാത്രമല്ല, മഴമേഘങ്ങളില്‍ നിന്ന് വരുന്ന മഴത്തുള്ളികളെ 200 കിലോമീറ്ററിന് മുകളില്‍ വച്ചുതന്നെ മനസിലാക്കാനും സാധിക്കും. കാലാവസ്ഥ പ്രവചനത്തിനായി നേരത്തേ മുന്നറിയിപ്പു നല്‍കുന്നതിനുള്ള സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.അടിയന്തര സാഹചര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടുതല്‍ കാര്യക്ഷമവും, വേഗത്തിലുമാക്കാന്‍ സാധിക്കുമെന്നാണ് ദുബായ് ഭരണകൂടം വിശ്വസിക്കുന്നത്.

കാലാവസ്ഥ പ്രവചന സംവിധാനമായ നജീം സൊഹെയ്‌ലിന് പ്രകൃതിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ മെറ്റീറോളജിക്കല്‍ റഡാര്‍ പ്രൊജക്റ്റിന് സാധിക്കും. അങ്ങനെ ചുഴലിക്കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, മഴമേഘങ്ങളുടെ ദിശ, പേമാരിയുണ്ടാകുന്ന സ്ഥലവും തീവ്രതയും തുടങ്ങിയവ വിവരങ്ങള്‍ പൊതുജനത്തിനു വേഗത്തില്‍ കൈമാറാനും കഴിയും.

ദുബായില്‍ അടുത്ത സമയത്ത് അപ്രതീക്ഷമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവായിരുന്നു. ഈ കാലാവസ്ഥ വ്യതിയാനം സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തുകയും നാടിന്റെ സാമ്പത്തികത്തിനു സാരമായ കേടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ദുബായ് ഇപ്പോള്‍ ഈ റഡാര്‍ പദ്ധതി നടപ്പിലാക്കുന്നത്

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ പുതിയ റഡാര്‍ പദ്ധതിയ്ക്ക് കഴിയുമെന്ന് ജിയോഡെറ്റിക് ആന്‍ഡ് മറൈന്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇമാന്‍ അല്‍ ഖാതിബി പറഞ്ഞു.