ദുബായിൽ വാഹനാപകടം; കണ്ണൂർ സ്വദേശിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം

ദുബായ് കോടതിയിൽ വാഹനാപകടത്തിന് കാരണമായ യുഎഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയായിരുന്നു.

ദുബായിൽ വാഹനാപകടം; കണ്ണൂർ സ്വദേശിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം

യുഎഇ പൗരനുണ്ടാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ തില്ലങ്കേരി സ്വദേശി അബ്ദുൽ റഹ്‌മാന്‌ ദുബായ് കോടതി പതിനൊന്നര ലക്ഷം ദിർഹം (ഏതാണ്ട് രണ്ടു കോടി) നഷ്ടപരിഹാരം വിധിച്ചു.

2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുൽ റഹ്‌മാൻ ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോൾ അൽ ഐൻ ജിമി എന്ന സ്ഥലത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ ആദ്യം അൽ ഐൻ ഹോസ്പിറ്റലിലും തുർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് ദുബായ് കോടതിയിൽ വാഹനാപകടത്തിന് കാരണമായ യുഎഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയായിരുന്നു. അബ്ദുൽ റഹ്മാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹത്തെ ശിക്ഷയിൽ നിന്നൊഴുവാക്കാണെമെന്നും യുഎഇ പൗരന്റെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

Read More >>