സിപിഎം അനുകൂലികൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു; എ കെ ബാലൻ പങ്കെടുത്ത ഒമാനിലെ മലയാള മിഷൻ യോഗം അലങ്കോലമായി

ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ കേരളാ വിങ്ങിന്റെ നേതൃത്വത്തിൽ ആണ് മലയാള മിഷൻ വിപുലീകരണ യോഗം നടത്തിയത്. സിപിഎം അനുകൂല സംഘടനയാണ് കേരളാ വിങ്. യോഗത്തിൽ ഹഡ്‌കോ കമ്മറ്റി രൂപീകരിച്ചതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിനാണ് സംഘാടകർ മാധ്യമ പ്രവർത്തകർക്ക് നേരേ തിരിഞ്ഞത്

സിപിഎം അനുകൂലികൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു; എ കെ ബാലൻ പങ്കെടുത്ത ഒമാനിലെ മലയാള മിഷൻ യോഗം അലങ്കോലമായി

മന്ത്രി എ കെ ബാലൻ പങ്കെടുത്ത മസ്‌കറ്റിലെ മലയാളം മിഷൻ വിപുലീകരണ യോഗം അലങ്കോലപ്പെട്ടു. ഒമാന്റെ തലസ്ഥാനം ആയ മസ്‌ക്കറ്റിൽ നടന്ന മലയാള മിഷൻ യോഗം ആണ് അലങ്കോലപ്പെട്ടത്. മാധ്യമ പ്രവർത്തകർ പരിപാടി വീഡിയോ കാമറയിൽ പകർത്താൻ ശ്രമിച്ചത് മസ്‌കറ്റിലെ സി പി എം അനുകൂലികൾ ബലം പ്രയോഗിച്ചു തടഞ്ഞതോടെ ആണിത്.

ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ കേരളാ വിങ്ങിന്റെ നേതൃത്വത്തിൽ ആണ് മലയാള മിഷൻ വിപുലീകരണ യോഗം നടത്തിയത്. സിപിഎം അനുകൂല സംഘടനയാണ് കേരളാ വിങ്. യോഗത്തിൽ ഹഡ്‌കോ കമ്മറ്റി രൂപീകരിച്ചതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിനാണ് സംഘാടകർ മാധ്യമ പ്രവർത്തകർക്ക് നേരേ തിരിഞ്ഞത്.

മസ്കറ്റിൽ നിന്നും ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള സൂർ മേഖലയിൽനിന്നും വന്ന മലയാളികൾ ആണ് യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. സംഘടന തിരഞ്ഞെടുത്ത പ്രതിനിധിയെ പരിചയമില്ലെന്നും തങ്ങൾക്കും പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ട് യോഗത്തിൽ ഉച്ചത്തിൽ സംസാരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.


സൂറിൽ നിന്ന് എത്തിയ മലയാളികളുടെ പരാതി യോഗം അവസാനിക്കുമ്പോൾ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും പരാതി ഉന്നയിച്ചവരെ സിപിഎം അനുകൂലികൾ യോഗ വേദിയിൽ നിന്ന് ബലം പ്രയോഗിച്ചു പുറത്താക്കുകയായിരുന്നു. അത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആണ് സി പി എം അനുകൂലികൾ കയ്യേറ്റം ചെയ്തത്.

സംഭവം പകർത്താൻ അനുവദിക്കാതെ, മനോരമ ന്യൂസിന്റെയും ക്യാമറയും, ഏഷ്യാനെറ്റ് ന്യൂസിന്റെയും കാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ച സിപിഎം പ്രവർത്തകർ മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ഭാരവാഹികൾ എത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ച് പറഞ്ഞയച്ചത്.

Read More >>