നെസ്റ്റോ ഇന്റര്‍നാഷനല്‍ പെയിന്റിംഗ് മത്സരത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം

റിയാദിലെ മിഡിൽ ഈസ്റ്റ്‌ ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി.

നെസ്റ്റോ ഇന്റര്‍നാഷനല്‍ പെയിന്റിംഗ് മത്സരത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം

അന്താരാഷ്ട്രതലത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നെസ്റ്റൊ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി റിയാദിൽ നടത്തിയ വാട്ടർപെയിന്റിംഗ് സീനിയർ വിഭാഗം മത്സരത്തിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി നോവ വാലപ്പന്‍ ഷാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി.


റിയാദിലെ മിഡിൽ ഈസ്റ്റ്‌ ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി. വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ഷാജു വാല്പ്പന്റെയും ലിന്‍സി ഷാജുവിന്റെയും മകളാണ് നോവ.

റിയാദിലെ ബത്തയില്‍ നടത്തിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പത്താം വാർഷിക ആഘോഷപരിപാടിയിൽ വച്ചു സമ്മാനാര്‍ഹയ്ക്കു സ്വർണനാണയവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധി ശ്രീ വി നാരായണൻ എയർ ഇന്ത്യ മാനേജർ ശ്രീകുമാർ നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ പ്രതിനിധി ഹഫ്സ എന്നിവർ പങ്കെടുത്തു

Read More >>