ബഹ്‌റൈൻ സോപാനം വാദ്യസംഗമത്തിൽ 180 വാദ്യകലാകാരന്മാർ അണിനിരക്കും; മട്ടന്നൂർ ശങ്കരൻകുട്ടി നേതൃത്വം നൽകും

വാദ്യസംഗമത്തിന്റെ ഒന്നാം ദിവസമായ 5നു വൈകിട്ട് 7 മുതല്‍ ആരംഭിക്കുന്ന കലാപരിപാടികളില്‍ സദനം രാജേഷ്, ശ്രീഹരി ചെറുതാഴം എന്നിവര്‍ അവതരിപ്പിക്കുന്ന കേളി, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, മട്ടന്നൂര്‍ ശങ്കരങ്കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ അവതരിപ്പിക്കുന്ന തൃത്തായമ്പക എന്നിവ അരങ്ങേറും.

ബഹ്‌റൈൻ സോപാനം വാദ്യസംഗമത്തിൽ 180 വാദ്യകലാകാരന്മാർ അണിനിരക്കും; മട്ടന്നൂർ ശങ്കരൻകുട്ടി നേതൃത്വം നൽകും

ബഹ്റൈന്‍ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമത്തിൽ നൂറ്റി എൺപത് വാദ്യകലാകാരന്മാർ അണിനിരക്കും. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന പരിപാടിയിൽ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി പരിപാടിക്ക് നേതൃത്വം നൽകും. ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും ജഷന്‍ മാള്‍ ഓഡിറ്റോറിയത്തിലുമായാണ് പരിപാടി നടക്കുക. 'ഇരട്ടപന്തി പഞ്ചാരിമേളം' പതികാലം മുതല്‍ അരങ്ങേറും. വാദ്യകലാലോകത്തേക്ക് 32 പുതുമുഖങ്ങള്‍ ചെണ്ടയിലും 20 പുതിയ കലാകാരന്മാര്‍ കൊമ്പും കുഴലുമായും അരങ്ങത്ത് എത്തും.

വാദ്യസംഗമത്തിന്റെ ഒന്നാം ദിവസമായ 5നു വൈകിട്ട് 7 മുതല്‍ ആരംഭിക്കുന്ന കലാപരിപാടികളില്‍ സദനം രാജേഷ്, ശ്രീഹരി ചെറുതാഴം എന്നിവര്‍ അവതരിപ്പിക്കുന്ന കേളി, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, മട്ടന്നൂര്‍ ശങ്കരങ്കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ അവതരിപ്പിക്കുന്ന തൃത്തായമ്പക എന്നിവ അരങ്ങേറും.

6ന് വൈകിട്ട് 6 മുതല്‍ മച്ചാട് മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന കൊമ്പുപറ്റ്, പനമണ്ണ മനോഹരനും സംഘവും അവതരിപ്പിക്കുന്ന കുഴല്‍പറ്റ്, ഇരട്ടപന്തി പഞ്ചാരിമേളം എന്നിവ അരങ്ങേറും. ശങ്കരീയം, പത്മനാഭം എന്നീ രണ്ടു സംഘങ്ങളായാണു മത്സരസ്വഭാവമുള്ള ഇരട്ടപന്തി മേളം ഒരു വേദിയില്‍ അരങ്ങേറുന്നത്.'ശങ്കരീയം'പന്തിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, 'പത്മനാഭം' പന്തിക്ക് കാഞ്ഞിലശേരി പത്മനാഭനും മേള പ്രമാണം വഹിക്കും. അഞ്ചുകാലങ്ങളായി അവതരിപ്പിക്കുന്ന ഇരട്ടപന്തി പഞ്ചാരിമേളത്തിന്റെ മൂന്നും നാലും കാലങ്ങളില്‍ 'വികൃതി കൊട്ട്' എന്ന പ്രത്യേക വാദന രീതിയും അരങ്ങേറും. പരിപാടി കാണാനെത്തുന്നവർക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Read More >>