പലസ്തീനെ സാമ്പത്തികമായി ഞെരുക്കാൻ അമേരിക്ക; തിരിച്ചടിച്ച് അറബ് രാജ്യങ്ങൾ

അമേരിക്കന്‍ സഹായം നിലച്ചതോടെ പ്രതിസന്ധിയിലായ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും.

പലസ്തീനെ സാമ്പത്തികമായി ഞെരുക്കാൻ അമേരിക്ക; തിരിച്ചടിച്ച് അറബ് രാജ്യങ്ങൾ

പലസ്തീനുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയ അമേരിക്കക്ക് മറുപടിയുമായി അറബ് രാജ്യങ്ങൾ. പലസ്തീന്‍ പൗരന്‍മാരെ പരിചരിക്കുന്ന കിഴക്കന്‍ ജറുസലേമിലെ ആശുപത്രികള്‍ക്ക് നല്‍കി വന്നിരുന്ന 2.5 കോടി ഡോളറിന്റെ (180 കോടി രൂപ) സഹായം അമേരിക്ക നിർത്തലാക്കിയതോടെയാണ് കൂടുതൽ സഹായങ്ങൾ നൽകിക്കൊണ്ട് അറബ് രാജ്യങ്ങൾ മുന്നോട്ടു വന്നത്.

അറബ് ലീഗ് സെക്രട്ടറി ജനറലാണ് സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കന്‍ സഹായം നിലച്ചതോടെ പ്രതിസന്ധിയിലായ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും. ഇതിലേക്ക് 50 മില്യണ്‍ ഡോളര്‍ വീതം സൗദി അറേബ്യയും കുവൈത്തും കൈമാറി. സൗത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും കൈമാറി. സ്ഥിരമായ സഹായം ലഭിച്ചാല്‍ മാത്രമേ എജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി നടക്കൂ.

ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതാണ് പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി. ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഈ ഏജന്‍സിക്ക് സംഭാവന നല്‍കുന്നുണ്ട്. ഈ ഏജന്‍സിക്ക് നല്‍കുന്ന 200 മില്യണ്‍ ഡോളറും യുഎസ് ഭരണകൂടം പീന്‍വലിച്ചിരുന്നു.

Read More >>