സാധാരണക്കാരന്റെതാണ് എയര്‍ ഇന്ത്യ,അത് സ്വകാര്യവല്‍ക്കരിക്കില്ല:കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും ഉന്നമനത്തിന്' ഏറ്റവും മികച്ച ഉദ്ദാഹരണങ്ങളില്‍ ഒന്നാണ് എയര്‍ ഇന്ത്യയുടെ സേവനം. പ്രവാസികളായ സാധാരണക്കാരന് എപ്പോഴും ഒപ്പമുണ്ടാവുന്നത് എയര്‍ ഇന്ത്യ തന്നെയായിരിക്കും

സാധാരണക്കാരന്റെതാണ് എയര്‍ ഇന്ത്യ,അത് സ്വകാര്യവല്‍ക്കരിക്കില്ല:കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

എല്ലാ പ്രധാന രാജ്യങ്ങള്‍ക്കും ഔദ്യോഗിക വിമാന സേവനദാതാക്കള്‍ ആവശ്യമാണെന്നും അതിനാല്‍ത്തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കില്ലെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയുഷ് ഗോയല്‍.യെമനില്‍ അകപ്പെട്ടു പോയവരെ നാട്ടിലെത്തിച്ചത് എയര്‍ ഇന്ത്യയിലാണ് എന്നുള്ളത് മറക്കരുത്.നിലവില്‍ നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

സബ്സിഡി നിരക്കില്‍ വിശ്വാസികളെ ഹജ്ജിനു കൊണ്ടുപോകാന്‍ ഒരു സ്വകാര്യ വിമാനക്കമ്പനിയും തയ്യാറാകില്ല എന്നും മന്ത്രി സൂചിപ്പിച്ചു. 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും ഉന്നമനത്തിന്' ഏറ്റവും മികച്ച ഉദ്ദാഹരണങ്ങളില്‍ ഒന്നാണ് എയര്‍ ഇന്ത്യയുടെ സേവനം. പ്രവാസികളായ സാധാരണക്കാരന് എപ്പോഴും ഒപ്പമുണ്ടാവുന്നത് എയര്‍ ഇന്ത്യ തന്നെയായിരിക്കും

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നത് അനിവാര്യമാണ്. അതിനായി റൂട്ടുകള്‍ പ്രയോജനകരമായി വിന്യസിക്കുന്നതിനും സാമ്പത്തികമായി പുനര്‍രൂപീകരണം നടത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.