നമ്മുടെ ഇന്ത്യയുടെ പേടകമായ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ഒരു കുന്തവും ഇല്ലായിരുന്നു:നാസർ ചെമ്മട്ട് എഴുതുന്നു

സൗദിഅറേബ്യയിലെ ആതുരസേവന രംഗത്തെ പോരായ്മകൾ ഗുരുതരമാണ്. ഏതു വലിയ അസുഖമുണ്ടെങ്കിലും ഉടനെ നാട്ടിൽ വന്ന് ചികിത്സിക്കുന്നതാണ് വളരെ ഉത്തമം. അതായത് ഇവിടെ ആയിരം രൂപയുടെ ഏതെങ്കിലും ടെസ്റ്റ് ഉണ്ടെങ്കിൽ അതിന് സൗദി അറേബ്യയില്‍ 1000 റിയാൽ കൊടുക്കേണ്ടതായി വരും. 100 ഇരട്ടി കൂടുതലാണ് ചികിത്സ ചിലവ്.

നമ്മുടെ ഇന്ത്യയുടെ പേടകമായ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ഒരു കുന്തവും ഇല്ലായിരുന്നു:നാസർ ചെമ്മട്ട്  എഴുതുന്നു

പതിവുപോലെ. നാട്ടിൽ ഒരാഴ്ചക്ക് ലീവിന് വന്നിരുന്നു. വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും നാട്ടിൽ വരാറുണ്ടായിരുന്നു മക്കൾ രണ്ടുപേരും നാട്ടിൽ ആയതിനുശേഷം കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി മൂന്നുമാസം കൂടുമ്പോഴും വരാറുണ്ടായിരുന്നു. അന്ന് പതിവുപോലെ. തിരിച്ച് കോഴിക്കോട് നിന്നും ദമ്മാമി ലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടു. ജെറ്റ് എയർവെയ്സില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഞാൻ ആ പ്രാവശ്യം വെള്ളിയാഴ്ചയായതിനാല്‍ പുലര്‍ച്ചെ പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് ചൂസ് ചെയ്തു. അങ്ങനെ കോഴിക്കോട് നിന്നും പുറപ്പെട്ടു ഭക്ഷണമെല്ലാം കഴിച്ചു. എല്ലാരും ഉറങ്ങാനുള്ള പുറപ്പാടിലായി. ഞാനും ഭാര്യയും അടുത്തടുത്ത സീറ്റിൽ തൊട്ടടുത്ത് രാജേഷ് എന്ന് പറയുന്ന ജുബൈലേക്കുള്ള തൃശൂർകാരൻ പയ്യൻ ഉണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിലാണ്. പെട്ടെന്ന് എനിക്ക് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു.

ബോധം പോകുന്ന പോലെ തോന്നി. ഉടനെ വൈഫിനെ തോണ്ടി വിളിച്ചു അവൾ ഉറക്കത്തിലായിരുന്നു. അപ്പോഴേക്കും എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. വൈഫ് ആകെ പരിഭ്രാന്തിയിലായി അവള് എയർ ഹോസ്റ്റസിനെ വിളിക്കുകയും അതോടൊപ്പം അടുത്തുള്ള ചെറുക്കനെ ഉണർത്തുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ ഭാര്യ കുഴങ്ങി ഇറങ്ങാൻ ഒരു മണിക്കൂർ കൂടി ബാക്കിയുണ്ട്. എയർഹോസ്റ്റസ് വന്നു. അവർ ഓക്സിജൻ സിലിണ്ടര്‍ കണക്ട് ചെയ്തു വെച്ച് തന്നു. അവരുടെ കയ്യിൽ ഒരു നല്ല ഫസ്റ്റ് എയ്ഡ് കിറ്റ് പോലുമില്ല എന്നുള്ളത് അന്നാണ് മനസ്സിലായത്. പലപ്പോഴും എല്ലാവരും പറയാറുണ്ട്. ഫ്ലൈറ്റിൽ എല്ലാവിധ സജ്ജീകരണവും എമർജൻസി കേസുകളില്‍ അവരുടെ കയ്യിൽ ഉണ്ടാവുമെന്ന്. പക്ഷേ എയർ ഇന്ത്യ എക്സ്പ്രസ് ഇൽ ഒന്നും തന്നെ ഇല്ലായിരുന്നു. പനിയോ, പ്രഷറോ നോക്കുന്ന ഒരു ഉപകരണവും അവരുടെ കയ്യിൽ ഇല്ലായിരുന്നു. ബാക് സീറ്റിലിരുന്ന സ്ത്രീകളും മറ്റുള്ള ആളുകളും എല്ലാവരും വന്നു നോക്കി. പക്ഷേ അവരെല്ലാം നിസ്സഹായരായിരുന്നു. ഫ്ലൈറ്റിൽ ആകെ പരിഭ്രാന്തിയായി ഞാൻ ആണെങ്കിൽ ബോധമില്ലാതെ കിടക്കുകയാണ്.

അങ്ങിനെ അവർ ഫ്ലൈറ്റിൽ അനൗൺസ് ചെയ്തു ഏതെങ്കിലും ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോയെന്ന്. അപ്പോഴത്തേക്കും ഒരു നേഴ്സ് സഹയാത്രിക വരികയും അവർ പൾസ് നോക്കി ഓക്കേ ആണെന്ന് പറയുകയും ചെയ്തു . ഒരു 15, 20 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് ബോധം തിരിച്ചു വരികയും ഞാനാകെ ആളുകളെ തിരിച്ചറിയാൻ പറ്റാത്ത ഒരു കണ്ടീഷനില്‍ ആയി മാറുകയും ചെയ്തിരുന്നു. ഏതായാലും ഫ്ലൈറ്റ് ഒരു മണിക്കൂർ കൂടി യാത്രയുണ്ട് എന്തായാലും ഒരു മണിക്കൂർ സഹിച്ചേ പറ്റൂ. അങ്ങനെ ഫ്ലൈറ്റ് ഇറങ്ങിയതിനു ശേഷം അനൗൺസ് ചെയ്ത പ്രകാരം വീൽചെയർ വന്നു. അതിൽ കയറ്റി കൊണ്ടുപോയി. നമ്മൾ പലരും കരുതുന്നത് ഫ്ലൈറ്റിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ടെന്നാണ്. മിക്കവാറും മറ്റുള്ള കമ്പനികളുടെ ഫ്ലൈറ്റിൽ ഉണ്ടായിരിക്കാം പക്ഷേ നമ്മുടെ ഇന്ത്യയുടെ പേടകം ആയ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ഒരു കുന്തവും ഇല്ലായിരുന്നു എന്നുള്ളതാണ് വസ്തുത. നമ്മുടെ ആളുകൾ മനസ്സിലാക്കണമെന്ന് ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ പ്രത്യേകമായി എഴുതുന്നത്.

പിന്നെ വേറൊന്നും പറയാനുള്ളത്. നമ്മുടെ ബാക്കിലും മുന്നിലും സൈഡിലും ഫാമിലികൾ ആയിരുന്നു പക്ഷേ ഇങ്ങനെ ഒരു അത്യാവശ്യ ഘട്ടം വന്നപ്പോൾ എൻറെ വൈഫിനെ സഹായിക്കാൻ ഒരു ഫാമിലിയും മുന്നോട്ടുവന്നില്ല എന്നുള്ളതാണ്. ആരെയും കുറ്റം പറയുന്നില്ല പക്ഷേ എനിക്ക് സഹായം ചെയ്തത് രാജേഷ് എന്ന ചെറുപ്പക്കാരനായിരുന്നു. എവിടെയോ കിടക്കുന്ന ഒട്ടും പരിചയമില്ലാത്ത രാജേഷിന് നന്ദി പറഞ്ഞാൽ തീരാത്ത അത്ര കടപ്പാട് ഉണ്ട്. അങ്ങനെ എയർപോർട്ടിൽ ഇറങ്ങി. ഹാൻഡ് ക്യാരി എല്ലാം എടുത്ത് വീൽ ചെയറിൽ എന്നെ പുറത്തേക്കെത്തിച്ചത്‌ രാജേഷായിരുന്നു. നമ്മുടെ ജീവിതത്തിൽ ആരെയാണ് എപ്പോഴാണ് നമുക്ക് പെട്ടെന്ന് ഉപകാരപ്പെടുക എന്ന് ആർക്കും പറയാൻ പറ്റില്ല.അത് നമ്മൾ ചെയ്യുന്ന നന്മകൾ വേറൊരു തരത്തിൽ വേറെ ആളുകളിലൂടെ നമുക്ക് തിരിച്ചു ഉപകാരപ്പെടും എന്നുള്ളതാണ് എൻറെ ജീവിതത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. അങ്ങനെ എയർപോർട്ട് ക്ലിനിക്കിൽ കാണിച്ചു. ക്ലിനിക്കിൽ ഭാഗ്യത്തിന് ഒരു മലയാളി നേഴ്സ് ഉണ്ടായിരുന്നു അവർ പറഞ്ഞു ഷുഗറും പ്രഷറും കൺട്രോൾ അല്ല അതുകൊണ്ട് ഉടനെ വലിയ ഹോസ്പിറ്റലിൽ എത്തിക്കണം. അങ്ങനെ എമിഗ്രേഷൻ കഴിഞ്ഞു പുറത്തു കടന്നു. ലഗേജ് എല്ലാം എടുത്തു പുറത്തു കടന്നപ്പോൾ കമ്പനിയുടെ വണ്ടി അവിടെ വന്ന് കാത്തുനിന്നിരുന്നു.

കമ്പനി വണ്ടിയിൽ അൽ ഖോബാറിലെ പ്രസിദ്ധമായ അൽമനാ ഹോസ്പിറ്റലിലേക്ക് പോയി. ഹോസ്പിറ്റൽ എമർജൻസി ചെക്ക് ചെയ്തു ഒബ്സെർവഷനിൽ വച്ചു. എയർപോർട്ടിൽ നിന്നും കമ്പനി വണ്ടി കയറുന്നത് വരെ രാജേഷ് നമുക്ക് എല്ലാത്തിനും കൂട്ടായി ഉണ്ടായിരുന്നു. അത് ഒരിക്കലും മറക്കാൻ പറ്റില്ല. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു നമ്മുടെ രാജേഷ്. പിന്നീട് പലപ്പോഴായി അദ്ദേഹത്തെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. അൽമനാ ഹോസ്പിറ്റൽ അൽകോബാറിലെ ഒരു വലിയ ഹോസ്പിറ്റലിലാണ്. രാത്രി 12 മണിവരെ ഒബ്സർവേഷൻ കിടത്തുകയും 12 മണിക്ക് ശേഷം ഡോക്ടർ പറഞ്ഞു പൊയ്കൊള്ളാന്‍. ഞാൻ എല്ലാം നോർമൽ ആയിരുന്നു. സൗദി അറേബ്യയിൽ എല്ലാം ആശ്രയിക്കുന്നത് മെഡിക്കൽ ഇൻഷുറൻസ് കമ്പനികളെയാണ് മെഡിക്കൽ കാർഡ് എല്ലാ ജോലിക്കാർക്കും കാണും അത് നിർബന്ധമാണ്. അതുകൊണ്ട് ഒരു അസുഖം വന്നാൽ വേറെ വല്ല അസുഖമാണോ എന്ന് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ നടത്താൻ. അവിടുത്തെ ഇൻഷുറൻസ് കമ്പനി അനുവദിക്കുന്നതല്ല. മെഡിക്കൽ ഇൻഷുറൻസ് കമ്പനി അപ്പ്രൂവ് ചെയ്യാത്തിടത്തോളം കാലം കൂടുതൽ ചികിത്സകൾ കിട്ടാൻ സാധ്യത കുറവാണ് താനും .

രാത്രി 12 മണിയോടെ ഡിസ്ചാർജ് ആയി ഞാൻ വീട്ടിൽ എത്തി . പിറ്റേന്ന് വീണ്ടും അതേ ലക്ഷണങ്ങള്‍ വന്നു. അങ്ങനെ ഹോസ്പിറ്റലിൽ പിന്നെയും പോയി അഡ്മിറ്റ് ആയി. അത് അന്നും അതേപോലെ 12 മണിവരെ കിടത്തി ഒന്നും കാണുന്നില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു.. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഇതേ പോലെ വന്നപ്പോൾ കൂടുതൽ ചെക്കപ്പിനായി നാട്ടിലേക്കു പോന്നു. വെല്ലൂർ ഹോസ്പിറ്റലിൽ റഫർ ചെയ്തു അവിടെവച്ചു 10 ദിവസം അഡ്മിറ്റ് ആയി എല്ലാ ചെക്കപ്പ്പും നടത്തി അസുഖം കണ്ടുപിടിച്ചു.

സൗദിഅറേബ്യയിലെ ആതുരസേവന രംഗത്തെ പോരായ്മകൾ ഗുരുതരമാണ്. ഏതു വലിയ അസുഖമുണ്ടെങ്കിലും ഉടനെ നാട്ടിൽ വന്ന് ചികിത്സിക്കുന്നതാണ് വളരെ ഉത്തമം. അതായത് ഇവിടെ ആയിരം രൂപയുടെ ഏതെങ്കിലും ടെസ്റ്റ് ഉണ്ടെങ്കിൽ അതിന് സൗദി അറേബ്യയില്‍ 1000 റിയാൽ കൊടുക്കേണ്ടതായി വരും. 100 ഇരട്ടി കൂടുതലാണ് ചികിത്സ ചിലവ്. പലപ്പോഴും യാത്രയിൽ ചികിത്സക്കായി നമ്മുടെ നാട്ടിലേക്കു വരുന്ന അറബികളെ ഫ്ലൈറ്റിൽ വെച്ചു പരിചയപ്പെട്ടിട്ടുണ്ട് . മികച്ച ചികിത്സയും ഒപ്പം നമ്മുടെ നാടുകാണലുമാണ് അവരുടെ ഉദ്ദേശം . എല്ലാ ചിലവും കൂടെ അവിടെ ചികില്സിക്കുന്നതിന്റെ അത്രേം വരില്ല ഒപ്പം നല്ല ചികിത്സയും കിട്ടും

ഇനി എയർ ഇന്ത്യ എക്സ്പ്രസ്സ് നെ പറ്റി പറയുകാണെങ്കിൽ . ഏറ്റവും മോശമായ പേടകമാണ് ഗൾഫ് സെക്ടറിൽ ഉപയോഗിക്കുന്നത് . ടിക്കറ്റ് ചാർജ് മറ്റ് സെക്ടറിനെക്കാളും കൂടുതലും . വേറൊരുസംഭവം കുറച്ചു മുന്‍പ് ഉണ്ടായിട്ടുണ്ട് . അന്ന് ഉമ്മയും വൈഫും ഞാനും ആയിരുന്നു യാത്ര ചെയ്തിരുന്നത്‌ . ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര. ഫ്ലൈറ്റ് കോഴിക്കോട് ലാൻഡ് ചെയ്തപ്പോൾ വല്ലാത്തൊരു ശബ്ദം ഒപ്പം നല്ല കുലുക്കവും ഉടനെ ഫ്ലൈറ്റ് റൺവേയിൽ റൺ ചെയ്യാതെ പെട്ടെന്ന് തന്നെ നിന്നു . പുറത്തിറങ്ങിയപ്പോൾ ആണ് മനസ്സിലായത് ഫ്ലൈറ്റ്ന്റെ ലാൻഡിംഗ് ലിവറിന് എന്തോ ചെറിയ തകരാർ സംഭവിച്ചെന്നും ചക്രത്തിന് തിരിയാൻ ശരിക്ക് കഴിയാത്തത് കൊണ്ടാണ് റൺവേയിൽ മുന്നോട്ട് പോകാതിരുന്നതെന്നും . പുറത്തു ഫയർ ഫോഴ്സും സർവ സന്നാഹങ്ങളും എല്ലാത്തിനും തയ്യാറായി കാത്തിരുന്നിരുന്നു എന്ന് പുറത്തിറങ്ങിയപ്പോൾ അറിയാൻ കഴിഞ്ഞു . താങ്ക് ഗോഡ് .

പിന്നെ നമ്മുടെ നാട്ടുകാർക്കുള്ള ഒരു ബാഡ് പ്രാക്ടീസ് ആണ് ഫ്ലൈറ്റ് ലാൻഡ് ചെയ്ത ഉടനെ ക്യാബിൻ തുറന്ന് ബാഗെല്ലാം പുറത്തെടുത്ത തയ്യാറായി നിൽക്കുക . പലപ്പോഴും എയർ ഹോസ്റ്റെർസ് ഇവരുമായി കയർത്തു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് . ഫ്ലൈറ്റ് പൂർണമായി നിന്നതിന്ന് ശേഷമേ കാബിൻ തുറക്കാവൂ . പക്ഷെ ആരോട് പറയാൻ. വേവോളം നിന്നിട്ട് ആറോളം നിൽക്കാൻ സമയം ഇല്ല എന്ന പഴംചൊല്ലാണ്. ഓര്‍മ്മ വരുന്നത്.

Read More >>