മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണെന്ന് അബുദാബി

ഇറക്കുമതി ചെയ്ത മോശം ഭക്ഷണമാണ് അബുദാബി മാര്‍ക്കറ്റ് വഴി വിതരണം ചെയ്യുന്നത് എന്ന ആരോപണം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു

മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണെന്ന് അബുദാബി

അബുദാബിയിലെ മാര്‍ക്കറ്റുകള്‍ വഴി പഴകിയതും ചീത്തയായതുമായ ഭക്ഷണം വിതരണം ചെയ്യുന്നു എന്ന പ്രചാരണം സോഷ്യല്‍ മീഡിയ വഴി പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അബുദാബി ഫുഡ്‌ കണ്‍ട്രോള്‍ അതോറിറ്റി. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

അബുദാബി മാര്‍ക്കറ്റ് വഴി ലഭ്യമാകുന്ന ഇറക്കുമതി ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണെന്ന് എപ്പോഴും ഉറപ്പു വരുത്താറുണ്ടെന്നും ഫുഡ്‌ കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു.

രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാമഗ്രികളുടെ കാര്യത്തില്‍ യു.എ.ഇ ഇപ്പോഴും നിതാന്തജാഗ്രത പുലര്‍ത്താറുണ്ട്. രാജ്യത്തിന്റെ പരിശോധനാമാനദണ്ഡങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. അതിനാല്‍ തന്നെ മോശമായതും പഴകിയതുമായ ഭക്ഷണം യു.എ.ഇയില്‍ പ്രവേശിപ്പിക്കപ്പെടുന്നില്ല.

തമര്‍ റാഷിദ്‌ അല്‍ ഖാസിമി ഒരു പ്രസ്താവനയില്‍ പറഞ്ഞു.