ബോൺ എ കിങ്; സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചലച്ചിത്രം

1980കളിലാണ് ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സൗദി അറേബ്യ അക്കാലത്തു നേരിട്ടിരുന്ന ആഭ്യന്തര - ആഗോള വെല്ലുവിളികളെ എടുത്തുകാണിക്കുന്നതാണ് ഈ ചിത്രം.

ബോൺ എ കിങ്; സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചലച്ചിത്രം

നീണ്ട 35 വർഷത്തെ നിരോധനത്തിന് ശേഷം സൗദി അറേബ്യയിൽ പ്രദർശിപ്പിക്കുന്ന സിനിമ 'ബോൺ എ കിങ്'. 1980കളിലാണ് ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലിം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് അന്ന് സിനിമ നിരോധിച്ചത്. അടുത്ത വർഷം മാർച്ചിലാണ്‌ സൗദിയിലെ ഫൈസൽ രാജാവിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിക്കുക.

നയതന്ത്ര കാര്യങ്ങളെക്കുറിച്ച് ലോർഡ് കഴ്സൺ, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ നേതാക്കന്മാരുമായി ചർച്ച ചെയ്യുന്നതിന് തന്റെ 14ാം വയസ്സിൽ ഒറ്റയ്ക്കു ഇംഗ്ലണ്ടിലേക്ക് പോയ കിങ് ഫൈസലിന്റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. സൗദി അറേബ്യ അക്കാലത്തു നേരിട്ടിരുന്ന ആഭ്യന്തര - ആഗോള വെല്ലുവിളികളെ എടുത്തുകാണിക്കുന്നതാണ് ഈ ചിത്രം. യുകെയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഹെൻറി ഫൈസർബെർട്ട് തിരക്കഥയും അഗസ്റ്റി വില്ലറോങ്ങാ സംവിധാനവും ചെയ്യുന്ന 'ബോൺ എ കിങ്' ആദ്യം റിയാദിൽ റിലീസ് ചെയ്യാനാണ് സാധ്യത. 2030ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കുന്നതിനാണ് പദ്ധതിയിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

Read More >>