യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണം: കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ വേണ്ടെന്ന് യൂത്ത് കോൺ​ഗ്രസ്

ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥി​രം മു​ഖ​ങ്ങ​ളെ കാ​ണു​ന്ന അ​വ​സ്ഥ​യു​ണ്ട്. യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി ഇ​ത്ത​രം ആ​ളു​ക​ൾ വഴിമാറണമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടും.

യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണം: കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ വേണ്ടെന്ന് യൂത്ത് കോൺ​ഗ്രസ്

കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ വേണ്ടെന്ന് തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ്. യുവാക്കൾക്ക് കൂടുതൽ സീറ്റ് നൽകണമെന്നും ഇക്കാര്യങ്ങൾ ഇന്ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. യുവാക്കൾക്കും വനിതകൾക്കും സീറ്റ് നൽകുമെന്ന രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപന യൂത്ത് കോൺ​ഗ്രസ് ആവേശത്തോടെയാണ് കാണുന്നത്. ഈ ഈ സാഹചര്യത്തിലാണ് യൂത്ത് കോൺ​ഗ്രസ് ഇത്തരമൊരു ആവശ്യവുമായി രം​ഗത്തെത്തിയത്.

പാർട്ടിക്കു വേണ്ടി നിരവധി യു​വാ​ക്ക​ൾ പൊലീ​സി​ന്റേയും എ​തി​ർ ​പാ​ർ​ട്ടി​ക്കാ​രു​ടെ​യും മ​ർ​ദ​ന​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യ്ക്കു ​വേ​ണ്ടി​യാ​ണ് പ​ട​പൊ​രു​തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്തും അ​ശ്രി​ത​നി​യ​മ​നം ന​ട​ത്തി​യും പാ​ർ​ട്ടിക്കു വേ​ണ്ടി പ​ട​പൊ​രു​തു​ന്ന​വ​രെ നി​രാ​ശ​രാ​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടു​ന്നു​ണ്ട്. ഇ​തി​ന് ഒ​രു അ​വ​സാ​നം ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡീ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ പ്ര​ഖ്യാ​പ​നം യു​വാ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ ആ​വേ​ശം ന​ൽ​കു​ന്ന​താ​ണ്. പാ​ർ​ല​മെന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ യു​വാ​ക്ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥി​രം മു​ഖ​ങ്ങ​ളെ കാ​ണു​ന്ന അ​വ​സ്ഥ​യു​ണ്ട്. യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി ഇ​ത്ത​രം ആ​ളു​ക​ൾ വഴിമാറണമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടും.

കൊ​ച്ചി സ​ന്ദ​ർ​ശ​ന ​വേ​ള​യി​ലാ​ണ് രാഹുൽ​ഗാന്ധി യു​വാ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും ഇ​വ​രെ മു​ൻ​നി​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്. വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ രാ​ഹു​ൽ വേ​ദി​യി​ൽ കു​റ​ച്ചു സ്ത്രീ​ക​ൾ​ക്കു കൂടി സീ​റ്റു ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അഭിപ്രായപ്പെട്ടിരുന്നു. ഇ​ടു​ക്കി, ചാ​ല​ക്കു​ടി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര തു​ട​ങ്ങി​യ സീ​റ്റു​ക​ളിലാണ് പാർട്ടിയിലെ യുവനേതാക്കളുടെ കണ്ണ്.