എകെജിക്കെതിരായ പരാമർശം ടി പി കേസ് വിഷയത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ; വി ടി ബൽറാമിന്റെ ലക്‌ഷ്യം ഒളിച്ചോട്ടം?

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പ് നടന്നെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വി ടി ബൽറാം വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘത്തിന് ഈ വിഷയത്തിൽ നൽകിയ മൊഴി രാഷ്ട്രീയമായി വി ടി ബൽറാമിന് നിർണായകമാണ്. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കാതിരിക്കാനാണ് എകെജിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതെന്നാണ് വിവരം. സിപിഐഎമ്മും കോൺഗ്രസ്സും കൃത്യമായി ഈ നീക്കത്തിൽ വീഴുകയും ചെയ്തു.

എകെജിക്കെതിരായ പരാമർശം ടി പി കേസ് വിഷയത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ; വി ടി ബൽറാമിന്റെ ലക്‌ഷ്യം ഒളിച്ചോട്ടം?

എകെജി വിവാദം വി ടി ബൽറാം ബോധപൂർവം സൃഷ്ടിച്ചതെന്ന് സൂചന. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പ് നടന്നെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വി ടി ബൽറാം വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘത്തിന് ഈ വിഷയത്തിൽ നൽകിയ മൊഴി രാഷ്ട്രീയമായി വി ടി ബൽറാമിന് നിർണായകമാണ്. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കാതിരിക്കാനാണ് എകെജിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതെന്നാണ് വിവരം. സിപിഐഎമ്മും കോൺഗ്രസ്സും കൃത്യമായി ഈ നീക്കത്തിൽ വീഴുകയും ചെയ്തു.

ഇരു മുന്നണികളെയും രാഷ്ട്രീയ സമർദ്ദത്തിലാക്കുകയും വി ടി ബൽറാമിന്റെ രാഷ്ട്രീയ മര്യാദ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രസ്താവനയായിരുന്നു ടി പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വി ടി ബൽറാം ഫേസ്ബുക്കിലൂടെ നടത്തിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം എന്നായിരുന്നു വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസ് പാർട്ടിക്കകത്ത് വലിയ കോളിളക്കമാണ് ഈ സംഭവം സൃഷ്ട്ടിച്ചത്. സോളാർ റിപ്പോർട്ടിൽ പേരുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് തന്റെ പോസ്റ്റ് എന്നൊക്കെ വിശദീകരിച്ചാണ് വി ടി ബൽറാം അന്ന് പിടിച്ച് നിന്നത്.

പ്രസ്താവനയുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് ബൽറാമിന് വലിയ നാണക്കേടാണ് ഉണ്ടായത്. തികച്ചും ബാലിശവും അപക്വവുമായ പ്രസ്താവനയാണ് ബൽറാം നടത്തിയത് എന്ന് പാർട്ടിക്കകത്ത് വിലയിരുത്തലുണ്ടായി. ബൽറാമിന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കണമെന്ന് കാട്ടി ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവ് പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് വിടി ബൽറാമിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ സംബന്ധിച്ച വിവരങ്ങൾ വിടി ബൽറാം അടുത്ത കേന്ദ്രങ്ങളോട് പോലും നൽകിയിട്ടില്ല. തനിക്കെതിരെ പരാതി നൽകിയ ബിജെപി നേതാക്കളെപ്പോലും എകെജി പരാമർശം വഴി തനിക്ക് അനുകൂലമാക്കി മാറ്റാനും ബൽറാമിന് കഴിഞ്ഞു. എകെജിക്കെതിരായ വിവാദപരാമർശം സങ്കീർണമായി മാറുന്നത് ടി പി കേസ് പരാമർശത്തിൽ വി ടി ബൽറാമിന് കൂടുതൽ ഗുണകരമായി മാറുകയാണ്.

Read More >>