"ഒളിവിൽ പാർപ്പിച്ചില്ലെങ്കിൽ എംഎൽഎമാർ ഓടിപ്പോയേനേ"; വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് സെൽഫ് ട്രോളായി

പല എംഎൽഎമാരും ചെയ്തതുപോലെ ബിജെപിയിലേക്കു ചാടിപ്പോവാതിരിക്കാനാണ് അവശേഷിക്കുന്നവരെ ഒളിവിൽ പാർപ്പിച്ചതെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. ഏറെ ​ഗൗരവതരമായ കാര്യം പറഞ്ഞുള്ള ബൽറാമിന്റെ പോസ്റ്റ് അവസാനിക്കുമ്പോൾ തനിക്കുതന്നെ സെൽഫ് ട്രോളായി മാറുകയാണ് ചെയ്യുന്നത്.

ഒളിവിൽ പാർപ്പിച്ചില്ലെങ്കിൽ എംഎൽഎമാർ ഓടിപ്പോയേനേ; വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് സെൽഫ് ട്രോളായി

​ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ഒളിവിൽപ്പാർപ്പിച്ചത് അവർ ഓടിപ്പോവാതിരിക്കാൻ വേണ്ടിയാണെന്നു പറയാതെ പറഞ്ഞ് തൃത്താല എംഎൽഎ വി ടി ബൽറാം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ വിജയിച്ച പശ്ചാത്തലത്തിലാണ് നേരത്തെ 44 എംഎൽഎമാരെ ഒളിവുസങ്കേതത്തിൽ പാർപ്പിച്ചതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബൽറാം രം​ഗത്തെത്തിയിരിക്കുന്നത്.

ഇതോടെ, പല എംഎൽഎമാരും ചെയ്തതുപോലെ ബിജെപിയിലേക്കു ചാടിപ്പോവാതിരിക്കാനാണ് അവശേഷിക്കുന്നവരെ ഒളിവിൽ പാർപ്പിച്ചതെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. ഏറെ ​ഗൗരവതരമായ കാര്യം പറഞ്ഞുള്ള ബൽറാമിന്റെ പോസ്റ്റ് അവസാനിക്കുമ്പോൾ തനിക്കുതന്നെ സെൽഫ് ട്രോളായി മാറുകയാണ് ചെയ്യുന്നത്.

എന്തിനാണ്‌ ഗുജറാത്തിലെ എംഎൽഎമാരെ കോൺഗ്രസ്‌ കർണാടകത്തിലെ റിസോർട്ടിൽ "സുഖവാസ"ത്തിനയച്ചത്‌ എന്ന സൈബർ സഖാക്കളുടെ പരിഹാസത്തിനുകൂടിയുള്ള ഉത്തരമാണ്‌ എല്ലാത്തരം സമ്മർദ്ദങ്ങളേയും പ്രലോഭനങ്ങളേയും അതിജീവിച്ച് ഇന്നലെ നേടിയ രാജ്യസഭാ സീറ്റ്‌ വിജയമെന്നാണ് ബൽറാമിന്റെ വാദം. ഇതാണ് ബൽറാമിനെ തിരിഞ്ഞുകുത്തുന്നത്. അതൊരു വൻവിജയമാകുന്നത്‌ കനത്ത ഭൂരിപക്ഷം ലഭിച്ചതുകൊണ്ടല്ലെന്നും ബൽറാം പറയുന്നു.

മറിച്ച്‌ സംഘപരിവാറെന്ന ഒട്ടും തത്ത്വദീക്ഷയില്ലാത്ത, അധികാരവും പണക്കൊഴുപ്പും എന്ത്‌ അധാർമികതയ്ക്കും ഉപയോഗിക്കാൻ മടിയില്ലാത്ത, ജനാധിപത്യത്തെ പുറമേക്കു പോലും ബഹുമാനമില്ലാത്ത ആർഎസ്‌എസ്‌ എന്ന അസ്സൽ ഫാഷിസ്റ്റ്‌ ഭീഷണിയോട്‌ നേർക്കുനേർ നിന്നു നേടിയ ഏത്‌ ദുർബലമായ വിജയവും ഈ നാടിനെ സംബന്ധിച്ച്‌ ഇന്ന് വലിയൊരു ആശ്വാസമാണ്‌ എന്നതിലാണ്‌. കോൺഗ്രസ്‌ ഇന്ന് ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതും നിങ്ങൾക്കത്‌ അഭിമുഖീകരിക്കേണ്ടി വരാത്തതും നിങ്ങളുടെ മിടുക്കല്ല, അപ്രസക്തിയെ ആണ്‌ വെളിപ്പെടുത്തുന്നതെന്ന് മാത്രം ദയവായി പുച്ഛത്തൊഴിലാളികൾ തിരിച്ചറിയുക എന്നു പറഞ്ഞാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തുടർന്ന് ​ഗുജറാത്ത് വിജയം സംബന്ധിച്ച് ഒരു മാധ്യമപ്രവർത്തകന്റെ പോസ്റ്റും ഇതിനു താഴെയായി ബൽറാം അദ്ദേഹത്തെ മെൻഷൻ ചെയ്തു നൽകിയിട്ടുണ്ട്.

​ഗുജറാത്തിൽ നിന്നടക്കം നിരവധി കോൺ​ഗ്രസ് എംഎൽഎമാർ കൈവിട്ട് താമരയിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് ഇത് ആവർത്തിക്കാതിരിക്കാൻ പാർട്ടി ഇത്തരമൊരു ഒളിസങ്കേത വിദ്യ പുറത്തെടുത്തതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ തന്നെ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ടു ചെയ്ത് ശേഷം ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയിരുന്നു. ഇവരുടെ വോട്ട് പിന്നീട് അസാധുവാകുകയായിരുന്നു. മുതിർന്ന നേതാവ് ശങ്കർ സിങ് വ​ഗേലയോടൊപ്പം പോയ ആറ് കോൺ​ഗ്രസ് എംഎൽഎമാരിൽപ്പെട്ടവരാണ് ഇവർ.

വി ടി ബൽറാമിന്റെ ഫേബ്സുക്ക് പോസ്റ്റ്Read More >>