പാർട്ടിയെ പ്രതിരോധത്തിലാക്കി വിഎസ്; ശശിക്കെതിരെ നടപടിയുണ്ടാവും

ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം

പാർട്ടിയെ പ്രതിരോധത്തിലാക്കി വിഎസ്; ശശിക്കെതിരെ നടപടിയുണ്ടാവും

ഷോർണൂർ എംഎൽഎ പി കെ ശശിക്കെതിരായ പീഡന ആരോപണത്തിൽ പാർട്ടി മെല്ലെപ്പോക്ക് നിലപാട് തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി വിഎസ്. ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് വിഎസ് വ്യക്തമാക്കി. ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്,​ സ്ത്രീ വിഷയം ആയതിനാൽ കണിശമായും നടപടിയുണ്ടാകുമെന്നും പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി എസ് മറുപടി നൽകി.

ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. അതേസമയം,​ ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. എന്ത് പറഞ്ഞാലും വിവാദമാകും. പക്ഷം പിടിക്കാനില്ലെന്നും ശൈലജ മാധ്യമങ്ങളോടു പറഞ്ഞു.

ശശിക്കെതിരായ പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ പ്രതികരണം. പരാതി ലഭിക്കാതെ നടപടിയെക്കാനാവില്ലെന്നും അവർ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു എം സി ജോസഫൈന്റെ നിലപാട്.

Read More >>