കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ...; പി ജയരാജനെ വാഴ്ത്തുന്ന ആ വിഡീയോ കാണാം

ഒരു ബാലിക ആലപിക്കുന്ന ​ഗാനത്തിന് ആറ് മിനിറ്റ് ദെെർഘ്യമുള്ളതാണ് പാട്ട്. പി ജയരാജന്റെ പ്രസംഗങ്ങ‌ളും പരിപാടികളുമൊക്കെയാണ് പാട്ടിലുള്ളത്. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തിലെ നിരവധി രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ...; പി ജയരാജനെ വാഴ്ത്തുന്ന ആ വിഡീയോ കാണാം

കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ... നാടിൻ നെടുനായകയനല്ലോ...പി ജയരാജൻ ധീരസഖാവ്... സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വാഴ്ത്തുന്ന ആ വിവാദ ആൽബം തുടങ്ങുന്നത് ഇങ്ങനെയാണ്. സംസ്ഥാന നേതാക്കളെ പോലും പിന്തള്ളിയാണ് ഒരു ജില്ലയുടെ ചുമതല വഹിക്കുന്ന നേതാവിനെ വാനോളം പുകഴ്ത്തി ഇത്തരമൊരു വീഡിയോ ആൽബം ഇറക്കിയത്.

ഒരു ബാലിക ആലപിക്കുന്ന ​ഗാനത്തിന് ആറ് മിനിറ്റ് ദെെർഘ്യമുള്ളതാണ് പാട്ട്. പി ജയരാജന്റെ പ്രസംഗങ്ങ‌ളും പരിപാടികളുമൊക്കെയാണ് പാട്ടിലുള്ളത്. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തിലെ നിരവധി രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരവധി പാർട്ടി വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞ ഈ വാഴ്ത്തൽ ആൽബത്തെ തള്ളിപ്പറയാൻ ജയരാജൻ തയ്യാറാവാതിരുന്നതാണ് കൂടുതൽ വിവാദമായത്. കണ്ണൂര്‍ പുറച്ചേരിയിലെ ഗ്രാമീണ കലാവേദിയാണ് ജയരാജനെ കുറിച്ചുള്ള പാട്ടുകള്‍ ആല്‍ബമാക്കിയത്.

ആൽബത്തിലെ വരികൾ

'കണ്ണൂരിന്‍ താരകമല്ലോ

ചെഞ്ചോരപ്പൊന്‍ കതിരല്ലോ

നാടിന്‍ നെടുനായകനല്ലോ

പി ജയരാജന്‍ ധീര സഖാവ്

ചെമ്മണ്ണിന്‍ മാനം കാക്കും

നന്മകള്‍ തന്‍ പൂമരമല്ലോ

ചെങ്കൊടിതന്‍, നേരത് കാക്കും

നേരുള്ളൊരു ധീര സഖാവ്

പി ജയരാജന്‍ ധീര സഖാവ്

കണ്ണൂരിന്‍ ധീര സഖാവ് (2)

(കണ്ണൂരിന്‍ താരകമല്ലോ...)

കലി തുള്ളിയ ഭീകര വര്‍ഗം

പകതീര്‍ത്തൊരു നാളുകളോര്‍ക്കെ

പൊന്നോണ പൂവുകള്‍ പോലും

വിടരാന്‍ മടി കാട്ടുവതെന്തേ (2)

ചാട്ടുളി പോല്‍ വാക്കുകള്‍ തീര്‍ക്കെ

നാക്കെരിയാ തോക്കു കണക്കെ

വര്‍ഗീയത താണ്ഡവമാടും

കോമരങ്ങള്‍ ഓടിയൊളിക്കും

(പി ജയരാജന്‍ ധീര സഖാവ്

കണ്ണൂരിന്‍ ധീര സഖാവ് (2)

(കണ്ണൂരിൻ താരകമല്ലോ...)

കാരാഗൃഹ നാളുകള്‍ തീര്‍ത്തൊരു

അധികാര വര്‍ഗമറിഞ്ഞോ

തടവറകള്‍ക്കുയിരു പകര്‍ന്നൊരു

കമ്മ്യൂണിസ്റ്റെന്ന കരുത്ത്

നെറികേടിന് നെഞ്ചുകൊടുത്തൊരു

ചങ്കുറപ്പുള്ളൊരു ധീരന്‍ (2)

പോരാട്ടം മാത്രമതല്ലോ

ജയരാജന് ജീവിത ലക്ഷ്യം (2)

(പി ജയരാജന്‍ ധീര സഖാവ്

കണ്ണൂരിന്‍ ധീര സഖാവ് (2)

(കണ്ണൂരിന്‍ താരകമല്ലോ...)

ജയരാജന് പിന്നിലണിയായി

നവകേരളമൊറ്റ മനസായി

രണഗാഥകള്‍ തീര്‍ത്ത കരുത്താൽ

മുന്നേറ്റ ഗാഥ രചിക്കും (2)

ചെങ്കൊടികള്‍ വാനിലുയര്‍ത്താന്‍

ആ കൈകളിതെന്നുമുയരും

ഇന്‍ക്വിലാബ് എന്നു വിളിക്കും

ആ ശബ്ദം എന്നുമുറക്കെ (2)

(പി ജയരാജന്‍ ധീരസഖാഴ്)

(കണ്ണൂരിന്‍റെ ധീരസഖാവ്...)

വീഡിയോ കാണാം

Read More >>