''എസ്എന്‍ഡിപി ഇടപെട്ടു?'; ഈഴവ സഖാവിനെ പീഡിപ്പിച്ച സവര്‍ണ ശശിയെ പാര്‍ട്ടി വലിച്ചെറിയും: നടപടി 17നു മുമ്പ്

ഈഴവ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വനിതാ നേതാവിനെയാണ് സ്വയം തമ്പുരാനായി വിശേഷിപ്പിച്ച പി കെ ശശി എംഎല്‍എ ആക്രമിച്ചത് എന്നതിനോട് പരസ്യമായി പ്രതികരിക്കും എന്ന ഘട്ടം സിപിഐഎമ്മിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി കഴിഞ്ഞു.

എസ്എന്‍ഡിപി ഇടപെട്ടു?; ഈഴവ സഖാവിനെ പീഡിപ്പിച്ച സവര്‍ണ ശശിയെ പാര്‍ട്ടി വലിച്ചെറിയും: നടപടി 17നു മുമ്പ്

ജാത്യഭിമാനം കൊണ്ടുനടക്കുന്ന പി കെ ശശി എംഎല്‍എ ഈഴവ സമൂഹത്തില്‍ നിന്നുള്ള വനിതാ നേതാവിനെ ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ സെപ്തംബർ 17നു മുമ്പ് പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്ന തിയതിയാണ് 17. അന്നേ ദിവസം ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടാല്‍, അടുത്തതായി പി കെ ശശിയ്‌ക്കെതിരെ എന്തുനടപടി എടുത്തു എന്ന ചോദ്യം അതിശക്തമായി ഉയരും. ലൈഗിക അതിക്രമം നേരിട്ടത് ഈഴവ സ്ത്രീയ്ക്കാണ് എന്നത് എസ്എന്‍ഡിപി നേതൃത്വത്തെ വിഷയത്തില്‍ ഇടപെടുന്നതിലേയ്ക്ക് കാര്യം എത്തിച്ചു.

കണിച്ചുകുളങ്ങരയില്‍ നിന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സിപിഐഎം നേതൃത്വത്തെ അതൃപ്തി അറിയിച്ചു എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു മുതല്‍ ഇടതു മുന്നണിയോട് അടുപ്പം പുലര്‍ത്തുകയാണ് എസ്എന്‍ഡിപി. വെള്ളപ്പൊക്ക സമയത്ത് സര്‍ക്കാരിനൊപ്പം തോളോടു തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. വെള്ളാപ്പള്ളി വീടിനടുത്ത് സ്വന്തം നേതൃത്വത്തില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശിക്കുകയും പുതിയ സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലുകയാണ് വെള്ളാപ്പള്ളി കുടുംബം എന്നു വ്യക്തമാക്കുന്ന സൂചനകള്‍ക്കിടയിലാണ് പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്ന വനിതാ നേതാവിനു നേരെ സവര്‍ണനും തമ്പുരാനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പി കെ ശശി എംഎല്‍എ ഈഴവ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന വനിതാ നേതാവിനെ ആക്രമിച്ചത്. കെ ആര്‍ ഗൗരിയമ്മയ്ക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗൗരിയമ്മ മുഖ്യമന്ത്രിയാകേണ്ടിയിരുന്ന ഘട്ടത്തില്‍ പോലും അത് തട്ടിത്തെറിപ്പിക്കപ്പെടുകയും ചെയ്തത് ഈഴവ സമൂഹത്തില്‍ ഇന്നും അതൃപ്തിയാണ്.

ബലാത്സംഗം ചെയ്യപ്പെട്ടു എന്നു കന്യാസ്ത്രീ വ്യക്തമാക്കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടും പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. സവര്‍ണ ക്രൈസ്തവനായ ബിഷപ്പിനോട് പുലര്‍ത്തുന്ന അതേ സമീപനമാണ് സര്‍ക്കാര്‍ സവര്‍ണ ജാതിക്കാരനായ ശശിയോടും പുലര്‍ത്തുന്നത് എന്ന വിമര്‍ശനങ്ങളും എസ്എന്‍ഡിപിയെ ചൊടിപ്പിച്ചിട്ടുണ്ട്. എസ്എന്‍ഡിപി യുവജന- വനിതാ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്യ സമരത്തിന് ഇറങ്ങണം എന്ന അഭിപ്രായം രൂപീകരിക്കപ്പെടുന്നുണ്ട്.

ആഗ്സ്റ്റ് 17നു മുമ്പ് പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുക എന്നതാണ് പോം വഴി. അത്തരത്തില്‍ ഒരു പാര്‍ട്ടി നടപടിയുണ്ടായാല്‍ ബിഷപ്പ് ഫ്രാങ്കോയെ വിളിച്ചു വരുത്തുന്നത് അറസ്റ്റ് ചെയ്യാനാണ് എന്നു കൂടി വ്യക്തമാകും. അല്ലെങ്കില്‍ ശശിക്കെതിരെ നടപടി എടുക്കാത്ത പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടും. ഇന്ന് നടക്കേണ്ടിയിരുന്ന ഏരിയ കമ്മറ്റി യോഗത്തില്‍ പി കെ ശശി പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഈഴവ സ്ത്രീയായിരിക്കുമ്പോഴും ശക്തയായ യുക്തിവാദ പ്രവര്‍ത്തകയാണ് അതിക്രമം നേരിട്ട വനിതാ നേതാവ്. പി കെ ശശി തന്നോട് നടത്തിയ ലൈംഗികാതിക്രമത്തില്‍ ജാതീയമായ മേല്‍ക്കോയ്മയും അയാള്‍ പുലര്‍ത്തിയിട്ടുണ്ടെന്ന വസ്തുത വനിതാ സഖാവ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

Read More >>