ഗുരുഹത്യ നടത്തിയവന്‍, കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍: കെ എം മാണിയെ രൂക്ഷമായി വിമര്‍ശിച്ചു വീക്ഷണം ദിനപത്രം

കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രമാണെന്നും ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണ് കപടരാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനായ മാണിയുടേതെന്നും വീക്ഷണം പറയുന്നു.

ഗുരുഹത്യ നടത്തിയവന്‍, കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍: കെ എം മാണിയെ രൂക്ഷമായി വിമര്‍ശിച്ചു വീക്ഷണം ദിനപത്രം

യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയുടെ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തി. കെ എം മാണിയുടെ നടപടി രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രമാണെന്നും ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണ് കപടരാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനായ മാണിയുടേതെന്നും വീക്ഷണം പറയുന്നു. മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഇനി വേണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കൃുന്നുണ്ട്.

കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിഛായയില്‍ എഴുതിയ ലേഖനത്തിലാണ് എല്‍ഡിഎഫിനൊപ്പം നിന്നു മുഖ്യമന്ത്രിയാകാനുള്ള ശ്രമം നടത്തിയതായി കെഎം മാണി വെളിപ്പെടുത്തിയത്.