പാലാ സീറ്റ്: തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്ന് ജോസ് കെ മാണി; തര്‍ക്കം പരിഹരിക്കാൻ ഉഭയകക്ഷി ചര്‍ച്ച

വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണനയെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്ന് ജോസ് കെ മാണി വിഭാഗം മുസ്ലിം ലീഗ്-കോൺഗ്രസ്സ് നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പാലാ സീറ്റ്: തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്ന് ജോസ് കെ മാണി; തര്‍ക്കം പരിഹരിക്കാൻ ഉഭയകക്ഷി ചര്‍ച്ച

പാലാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് തന്നെ നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും തീരുമാനമായി.

അതേസമയം, വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണനയെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്ന് ജോസ് കെ മാണി വിഭാഗം മുസ്ലിം ലീഗ്-കോൺഗ്രസ്സ് നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് ജോസ് കെ മാണിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെറെ തീരുമാനം. എന്നാല്‍, തന്നോട് ആലോചിക്കാതെയുള്ള ഈ തീരുമാനത്തെ അംഗീകരിക്കുകയില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്. മാണി കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന് നിർബന്ധമില്ല എന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബെന്നി ബെഹ്‍നാന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഘടക കക്ഷികളെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും യുഡിഎഫ് യോഗം ആഹ്വാനം ചെയ്തു.