ഭരണം അട്ടിമറിച്ചുകൊണ്ട് സിംബാബ്‌വെ സൈന്യം നടത്തിയ പ്രസ്താവന

വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ മുന്‍ഗാഗ്‌വെയെ പുറത്താക്കിയതിനെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ പട്ടാള അനുയായികള്‍ അധികാരം പിടിച്ചെടുക്കുയും പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ സൈനിക മേധാവിയായ കോണ്‍സ്റ്റാന്റിനോ ചിവേങ്കാ ഇക്കര്യം നേരത്തെ ഭീഷണിയുടെ സ്വരത്തില്‍ തന്നെ വ്യക്തമാകികിയിരുന്നു.

ഭരണം അട്ടിമറിച്ചുകൊണ്ട് സിംബാബ്‌വെ സൈന്യം നടത്തിയ പ്രസ്താവന

സിംബാബ്‌വെയിലെ ആഭ്യന്തരപ്രതിസന്ധി മറ്റൊരു ഘട്ടത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ മുന്‍ഗാഗ്‌വെയെ പുറത്താക്കിയതിനെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ പട്ടാള അനുയായികള്‍ അധികാരം പിടിച്ചെടുക്കുയും പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ സൈനിക മേധാവിയായ കോണ്‍സ്റ്റാന്റിനോ ചിവേങ്കാ ഇക്കര്യം നേരത്തെ ഭീഷണിയുടെ സ്വരത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ദേശീയടെലിവിഷന്‍ പിടിച്ചെടുത്ത് പട്ടാളമേധാവിയുടെ പ്രസ്താവന പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. സിംബാബ് വെയുടെ ലോജിസ്റ്റിക്‌സ് മേധാവിയായ ജനറല്‍ എസ്.ബി. മോയോ ആണ് സൈനിക പ്രസ്താവന നടത്തിയിരിക്കുന്നത്.

സൈനിക മേധാവിയുടെ പ്രസ്താവന:

''ഗുഡ്‌മോര്‍ണിങ് സിംബാബ്‌വെ,

സിംബാബ്‌വെയിലെ സുഹൃത്തുക്കളെ. സിംബാവെയിലെ പ്രധാന വാര്‍ത്താ പ്രക്ഷേപണ സ്ഥാപനമായ ദേശീയ ടെലിവിഷനില്‍ 2017 നവംബര്‍ 13ന് ഞങ്ങള്‍ നടത്തിയ പ്രഭാഷണത്തെ തുടര്‍ന്ന് മറ്റൊരു സാഹചര്യത്തിലേയ്ക്കാണ് രാജ്യം നീങ്ങിയിരിക്കുന്നത്. സിംബാബ്‌വെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റും പ്രതിരോധ സൈന്യത്തിന്റെ കമാണ്ടര്‍ ഇന്‍ ചീഫുമായ ഹിസ് എക്‌സലന്‍സ്, സഖാവ് ആര്‍.ജി മുഗാബെയും കുടുംബവും സുരക്ഷിതരാണ് എന്നും അവരുടെ സുരക്ഷിതത്വം ഗ്യാരന്റി ചെയ്യുന്നുവെന്നും നമ്മുടെ രാഷ്ട്രത്തോട് ഞങ്ങള്‍ ആദ്യമെ ഉറപ്പു നല്‍കട്ടെ.

പ്രസിഡന്റിനു ചുറ്റുമുള്ള കുറ്റവാളികളെ അതായത് രാജ്യത്ത് സാമൂഹികവും സമ്പത്തികവുമായ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ വ്യപൃതരായിട്ടുള്ളവരെയാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. അവരെ നീതിക്കു മുമ്പാകെ കൊണ്ടുവരേണ്ടതുണ്ട്.

ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുന്ന പക്ഷം സാഹചര്യങ്ങള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സിവില്‍ സര്‍വന്റിനോട്, നിങ്ങള്‍ക്കറിയാവുന്ന പോലെ മേല്‍പ്പറഞ്ഞ വ്യക്തികള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പുറത്താക്കലില്‍ സ്വാധീനം ചെലുത്താന്‍ പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നവരാണ്. സിവില്‍ സര്‍വ്വീസിനോട്, അത്തരം അനീതിയ്‌ക്കെതിരാണ് ഞങ്ങള്‍. മാത്രവുമല്ല എല്ലാവരെയും അതില്‍ നിന്നും സംരക്ഷിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു.

നീതിന്യായ സംവിധാനത്തോട്, ഏതാനും ചില ഗ്രൂപ്പുകളുടെ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ സ്വതന്ത്രാധികാരം ഭയമേതുമില്ലാതെ നടപ്പാക്കാന്‍ സാധിക്കുന്ന ഒരു സ്വതന്ത്ര ഭരണകൂട സൈന്യത്തെ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളോട്, നിങ്ങളുടെ നിയമനിര്‍മ്മാണപരമായ പങ്ക് അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അത് രാജ്യത്തെ സമാധാനവും സ്ഥിരതയും സൃഷ്ടിക്കാന്‍ അനിവാര്യവുമാണ്. നിങ്ങള്‍ക്ക് ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതമായി അതത് രാഷ്ട്രീയ മണ്ഡലങ്ങളില്‍ സേവനം നല്‍കാന്‍ നിങ്ങളെ അനുവദിക്കുന്നവിധം ഒരു ഇടപെടല്‍ അനിവാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നു.

സിംബാബ്‌വെയിലെ ജനസാമാന്യത്തോട്, സമാധാനപരമായിരിക്കാനും അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പരിമിതിപ്പെടുത്തണമെന്നും നിങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. എന്നിരുന്നാലും നിയമിതരായിട്ടുള്ളവര്‍ക്കും അതുപോലെ അവശ്യവ്യാപാരത്തിലേര്‍പ്പെടുന്നവര്‍ക്കും സാധാരണപോലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം.

നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നമ്മളെല്ലാം പോരാടുന്നതെന്തിനു വേണ്ടിയാണോ, ഒരുപാട് പൂര്‍വ്വികര്‍ തങ്ങളുടെ ജീവിതം ത്യജിച്ചതെന്തിനു വേണ്ടിയാണോ അതേ ലക്ഷ്യത്തിന്, കൂടുതല്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കാനും വികസനവും സമൃദ്ധിയും കൊണ്ടുവരാനാവുന്ന ഒരു രാജ്യമായി നമ്മുടെ രാജ്യത്തെ ഞങ്ങള്‍ തിരികെ കൊണ്ടുവരും.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും, നിങ്ങളുടെ അണികളുടെ അക്രമാസക്തമായ പെരുമാറ്റങ്ങളെ നിങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. യുവാക്കളോട്, ഈ രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്. വൃത്തികെട്ട കളികളില്‍ നിങ്ങള്‍ ആകൃഷ്ടരാകരുത്. അച്ചടക്കത്തോടെ ഈ മഹത്തായ ദേശത്തിന്റെ മൂല്യങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും നിങ്ങള്‍ അര്‍പ്പണമനോഭാവത്തോടെ ഇരിക്കുക.

സിംബാബ്‌വെയിലെ ക്രിസ്തീയ ആരാധനാലയങ്ങളോടും മറ്റ് മതസ്ഥാപനങ്ങളോടും, നമ്മുടെ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും വികാസനത്തിന്റെയും മഹത്‌വചനങ്ങളുമായി ഒത്തുചേരാനും ഞങ്ങള്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ഈ രാജ്യത്തെ ജനങ്ങളോടും അതിര്‍ത്തിക്കപ്പുറമുള്ളവരോടും വ്യക്തമായി തന്നെ പറയട്ടെ ഇത് സൈന്യം ഭരണം ഏറ്റെടുത്തതല്ല. നമ്മുടെ രാജ്യത്തെ ജീര്‍ണിച്ച രാഷ്ട്രിയ സാമൂഹിക സാമ്പത്തികാവസ്ഥയെ ശമിപ്പിക്കുക മാത്രമാണ് സിംബാബ്‌വെ പ്രതിരോധ സേന ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത്. അത്തരമൊരു രീതിയില്‍ കാര്യങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ അക്രമാസക്തമായ ലഹളിലേയ്ക്ക് നീങ്ങും.

മുതിര്‍ന്ന യോദ്ധാക്കളോട്, സമാധാനവും സ്ഥിരതയും ഐക്യവും നമ്മുടെ രാജ്യത്ത് കൊണ്ടുവരാന്‍ നിങ്ങളുല്‍ ഗുണാത്മകമായ പങ്ക് വഹിക്കണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്. സിംബാബ്‌വെ പ്രതിരോധ സേനയിലെ അംഗങ്ങളോട്, എല്ലാ ലീവുകളും റദ്ദു ചെയ്തിരിക്കുകയാണ്. നിങ്ങളെല്ലാവരും നിങ്ങളുടെ ബാരക്കുകളില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ടതാണ്.

മറ്റ് സുരക്ഷാ സേനകളോട്, രാജ്യത്തിന്റെ നല്ലതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കുക. നമ്മുടെ രാജ്യത്തെ മനുഷ്യസുരക്ഷയ്ക്കുള്ള ഭീഷണിയെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്ന് വ്യക്തമാക്കട്ടെ. അതുകൊണ്ട് എതൊരുവിധ പ്രകോപനങ്ങള്‍ക്കും അനുയോജ്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കും.

മാധ്യമങ്ങളോട്, സത്യസന്ധമായും ഉത്തരവാദിത്തോടെയും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്.

നിങ്ങള്‍ക്ക് നന്ദി.

സിംബാബ്‌വെയില്‍ പട്ടാള അട്ടി; വാര്‍ത്ത ഇവിടെ വായിക്കാം


Read More >>