ശബരിമല: ആർഎസ്എസ് ദേശവിരുദ്ധതയ്ക്കെതിരെ ഭരണഘടനാ സംരക്ഷണ സം​ഗമവുമായി എസ്ഡിപിഐ

കാലങ്ങളായി ആർഎസ്എസ് ഉന്നയിച്ചുവരുന്ന ആവശ്യമാണ് ഭരണഘടന കത്തിക്കണം എന്നത്. ഇതിനെതിരെയാണ് എസ്ഡിപിഐ പ്രതിഷേധം.

ശബരിമല: ആർഎസ്എസ് ദേശവിരുദ്ധതയ്ക്കെതിരെ ഭരണഘടനാ സംരക്ഷണ സം​ഗമവുമായി എസ്ഡിപിഐ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഭരണഘടന കത്തിക്കണമെന്ന ആഹ്വാനവുമായി രം​ഗത്തുവന്ന ആർഎസ്എസിനെതിരെ പ്രതിഷേധ സം​ഗമവുമായി എസ്ഡിപിഐ. ഇതാദ്യമായാണ് ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ്ഡിപിഐ രം​ഗത്തെത്തുന്നത്.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഭരണഘടന കത്തിക്കണമെന്ന ആഹ്വാനവുമായി ആർഎസ്എസ് നേതാവ് അഡ്വ. മുരളീധരൻ ഉണ്ണിത്താൻ രം​ഗത്തെത്തിയിരുന്നു. ഈ പ്രസ്താവന വിവാദത്തിലാവുകയും വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതു കൂടാതെ, കാലങ്ങളായി ആർഎസ്എസ് ഉന്നയിച്ചുവരുന്ന ആവശ്യമാണ് ഭരണഘടന കത്തിക്കണം എന്നത്. ഇതിനെതിരെയാണ് എസ്ഡിപിഐ ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്.ഭരണ​ഘടന കത്തിക്കാനുള്ളതല്ല- ആർഎസ്എസ് ദേശവിരുദ്ധതയ്ക്കെതിരെ എന്ന പേരിൽ കോഴിക്കോട് മുതലക്കുളം മൈതാനത്താണ് പരിപാടി ‌സംഘടിപ്പിക്കുന്നത്. സം​ഗമം ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കോഴിക്കോട് ന​ഗരത്തിലൂടെ പ്രതിഷേധ റാലിയും നടന്നു.

Read More >>