ശശികലയും ദിനകരനും പുറത്തേക്ക്‌

പാര്‍ട്ടിയിലെ ഒന്നരക്കോടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നു മന്ത്രി ജയകുമാര്‍ അറിയിച്ചു. ഒരു കുടുംബത്തിലുള്ളവര്‍ പാര്‍ട്ടിയിലും അധികാരത്തിലും തുടരരുതെന്നുള്ളതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുസംമ്പന്ധിച്ച് ശശികലയുടെയും ദിനകരന്റെയും പ്രതികരണം അറിയാനായിട്ടില്ല.

ശശികലയും ദിനകരനും പുറത്തേക്ക്‌

എഐഎഡിഎംകെയില്‍നിന്നും ശശികലയെയും കുടുംബത്തെയും ഒഴിവാക്കി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയും ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും അടങ്ങുന്ന മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി പാര്‍ട്ടിയില്‍ ഐക്യം പുനസ്ഥാപിക്കാന്‍ തീരുമാനമായി.

പാര്‍ട്ടിയിലെ ഒന്നരക്കോടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നു മന്ത്രി ജയകുമാര്‍ അറിയിച്ചു. ഒരു കുടുംബത്തിലുള്ളവര്‍ പാര്‍ട്ടിയിലും അധികാരത്തിലും തുടരരുതെന്നുള്ളതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുസംമ്പന്ധിച്ച് ശശികലയുടെയും ദിനകരന്റെയും പ്രതികരണം അറിയാനായിട്ടില്ല.

ലയനകാര്യം സൂചിപ്പിച്ചപ്പോള്‍ ശശികലയും കുടുംബവും പാര്‍ട്ടിയില്‍ തുടരുന്നതിനാല്‍ അതിനു കഴിയില്ലെന്നു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അറിയിച്ചിരുന്നു. ശെല്‍വത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ഒപിഎസ്-ഇപിഎസ് വിഭാഗം ലയനത്തിലേക്കാണ് വഴിതുറന്നിരിക്കുന്നത്.

പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ ലയിക്കുന്ന വിവരം ശശികലയുടെ വിശ്വസ്ഥന്‍ തമ്പിദുരൈ സ്ഥിരീകരിച്ചിട്ടുണ്ട്. ശശികലയെയും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനെയും പുറത്താക്കി പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയായി പളനിസ്വാമി തുടരുമെന്നാണ് മറ്റൊരു തീരുമാനം.

ടിടിവി ദിനകരന്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസ് ഉയര്‍ന്നുവന്നതോടെയാണ് എഐഎഡിഎംകെ ലയനചര്‍ച്ചയ്ക്ക് ചൂടേറിയത്.

Read More >>