പിണറായി മുഖ്യ കവലച്ചട്ടമ്പി, മനോജ് എബ്രഹാം പൊലീസ് നായ; വെറുതെ വിടില്ലെന്ന് ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ

അഡ്വാനി നയിച്ച രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നിരിക്കെ ശ്രീധരൻ പിള്ളയുടെ രഥയാത്ര കേരളത്തിൽ വർ​ഗീയ കലാപമാണ് മുന്നിൽക്കാണുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പിണറായി മുഖ്യ കവലച്ചട്ടമ്പി, മനോജ് എബ്രഹാം പൊലീസ് നായ; വെറുതെ വിടില്ലെന്ന് ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ

ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യ കവലച്ചട്ടമ്പി എന്നും വിളിച്ച് രൂക്ഷ​മായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. ഐജി മനോജ് എബ്രഹാമെന്ന പൊലീസ് നായയാണ് ശബരിമലയിൽ അക്രമം ഉണ്ടാക്കിയതെന്നും വെറുതെ വിടില്ലെന്നും ​ഗോപാലകൃ‍ഷ്ണൻ പറഞ്ഞു. കൊച്ചിയിൽ ബിജെപി സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചിലാണ് ​ഗോപാലക‍ൃഷ്ണന്റെ അധിക്ഷേപ പരാമർശം.

പണ്ട് അഡ്വാനി നയിച്ച രഥയാത്ര പോലെയാണ് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ രഥയാത്രയെന്ന മുന്നറിയിപ്പും ​ഗോപാലകൃഷ്ണൻ നൽകി. ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കിൽ ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ് ശബരിമലയെന്നും അത് ആർക്കും വിട്ടുതരില്ലെന്നും ​ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരമൊരു രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വർ​ഗീയ കലാപമാണെന്നാണ് ​ഗോപാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാനി നയിച്ച രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നിരിക്കെ ശ്രീധരൻ പിള്ളയുടെ രഥയാത്ര കേരളത്തിൽ വർ​ഗീയ കലാപമാണ് മുന്നിൽക്കാണുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

'മനോജ് എബ്രഹാമല്ല, പിണറായി വിജയനല്ല, കോടിയേരി ബാലകൃഷ്ണനല്ല, ആരു വന്നാലും ശബരിമലയെ തകർക്കാൻ അനുവദിക്കില്ല. മനോജ് എബ്രഹാമെന്ന പൊലീസ് നായയാണ് വാസ്തവത്തിൽ അവിടെ അക്രമം ഉണ്ടാക്കിയത്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസുണ്ട്. എന്നാൽ അന്തസില്ലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. വെറുതെ വിടില്ല ഞങ്ങളെന്നും' ​ഗോപാലകൃഷ്ണൻ പറഞ്ഞു. ഇനിയൊരു പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ അയാൾക്കു പോകേണ്ടിവരും. ഇപ്പോൾ പിണറായി വിജയൻ നാടുനീളെ നടന്ന് ഏതാണ്ടൊരു മൂന്നാംകിട ​ഗുണ്ടയെ പോലെയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയല്ല. മുഖ്യ കവലച്ചട്ടമ്പിയായിട്ടാണ് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും ​ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചു.

ശബരിമല വിഷയത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ​ഗോപാലകൃഷ്ണൻ വാക്കുകൾ. ഇതിന്റെ തുടക്കമെന്നോണമാണ് ശബരിമലയിൽ ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ നടത്തിയ കലാപശ്രമവും ആക്രമണങ്ങളും. ഇതിൽ 3500ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ഐജി മനോജ് എബ്രഹാമിനെ വ്യക്തിഹത്യ ചെയ്ത കേസിൽ ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് കല്ലാച്ചി നിടുംപറമ്പ് മാവുള്ളപറമ്പത്ത് വീട്ടിൽ എം എം മനു (29)വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റിട്ട ആർഎസ്എസ് പ്രവർത്തകനും വെങ്ങാനൂർ സ്വദേശിയുമായ അരുണിനെയും വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More >>