ലോക്സഭയിൽ ബിജെപിക്ക് 110 സീറ്റ് കുറയും; പ്രണബ് മുഖർജിയെ പ്രധാനമന്ത്രി ആക്കാൻ ആർഎസ്‌എസ്‌ ശ്രമം: ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്

110 സീറ്റ് നഷ്ടപ്പെടുമെന്ന് ബിജെപിക്ക് ഉറപ്പുള്ളതായി സഞ്ജയ് റൗത്ത് പറഞ്ഞു. അമിത് ഷാ-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മുതിർന്ന ശിവസേനാ നേതാവിന്റെ വെളിപ്പെടുത്തൽ.

ലോക്സഭയിൽ ബിജെപിക്ക് 110 സീറ്റ് കുറയും; പ്രണബ് മുഖർജിയെ പ്രധാനമന്ത്രി ആക്കാൻ ആർഎസ്‌എസ്‌ ശ്രമം: ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്

മുതിർന്ന കോൺ​ഗ്രസ് നേതാവ് പ്രണബ് മുഖർജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കാനുള്ള തയ്യാറെടുപ്പിലാണ് ആർഎസ്‌എസ്‌ എന്ന് ശിവസേനാ നേതാവ്. ഇതിന്റെ ഭാഗമായാണ് പ്രണബ് മുഖർജിയെ ആർഎസ്എസ് സംഘ ശിക്ഷാ വര്‍ഗിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് എന്ന് കരുതുന്നതായി ശിവസേനയിലെ മുതിർന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

അടുത്ത തവണ110 സീറ്റ് എങ്കിലും നഷ്ടപ്പെടുമെന്ന് ബിജെപിക്ക് ഉറപ്പുള്ളതായും സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിൽ മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സഞ്ജയ് റൗത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

"2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാവാം മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖർജിയെ ആർഎസ്എസ് നാഗ്പൂരിലെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിക്കു മതിയായ സീറ്റ് ലഭിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് കൂടി സ്വീകാര്യനായ ഒരാൾ വേണ്ടി വരും. അപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് പുതിയ പേരായി പ്രണബ് മുഖർജിയെ ഉയർത്തിക്കാട്ടുമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്"- സഞ്ജയ് റൗത്ത് പറഞ്ഞു. അത്തരം സ്ഥിതി ഉണ്ടായാൽ പോലും നേരിടാൻ ആർഎസ്‌എസ്‌ തയ്യാറാകുന്നുവെന്ന് ചുരുക്കം.

കോൺ​ഗ്രസിൽ നിന്നും മറ്റു കോണുകളിൽ നിന്നുമുള്ള എതിർപ്പുകൾ വകവയ്ക്കാതെയായിരുന്നു പ്രണബ്, ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചത്. പ്ര​ണ​ബ് മു​ഖ​ർ​ജി ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ ക​ത്ത​യ​ച്ചി​രു​ന്നു.

വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകളും മുഖർജിക്ക് ലഭിച്ചിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ സംഘപരിവാർ ആശയത്തോടു ചേർന്നുനിൽക്കാൻ തന്നെയായിരുന്നു മുൻ രാഷ്ട്രപതിയുടെ തീരുമാനം. മകളും കോൺ​ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടും പ്രണബ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തിരുന്നു.


Read More >>