അനുനയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി വിമത എംഎൽഎമാർ പരാതി നൽകി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ അനുനയ നീക്കവുമായി വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലേക്ക് വരാനിരിക്കുകയായിരുന്നു.

അനുനയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി വിമത എംഎൽഎമാർ പരാതി നൽകി

വിമത എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെ നിർത്താമെന്ന കോൺഗ്രസ്സിന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി. മുംബൈ ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാർ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. വിമത എംഎൽഎമാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്നും കോൺഗ്രസ്സിന് അനുകൂല സൂചനകൾ നേതാക്കൾക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ അനുനയ നീക്കവുമായി വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതിനിടയിൽ 14 വിമത എംഎൽഎമാർ പൊലീസ് സംരക്ഷണം തേടിയത് കോൺഗ്രസ്സ് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്.

കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് വലിയ ഭീഷണിയുണ്ടെന്നും മല്ലാകാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങി കര്‍ണാടകയിലെയോ മഹാരാഷ്ട്രയിലേയോ ഉള്‍പ്പെടെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും മുംബൈ പോലീസിന് നല്‍കിയ കത്തില്‍ വിമത എംഎൽഎമാർ പറയുന്നു.അനുനയ നീക്കവുമായി കോൺഗ്രസ്സ് മുന്നോട്ടു പോയാൽ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കാനായി വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

Read More >>