ശരത് യാദവിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി

രാജ്യസഭയിലെ ജെഡിയു വിഭാഗം നേതാവ് രാംചന്ദ്ര പ്രസാദ് സിങ്ങിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

ശരത് യാദവിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി

ജെഡിയു വിമത നേതാക്കളും എംപിമാരുമായ ശരത് യാദവിനേയും അലി അന്‍വര്‍ അന്‍സാരിയേയും അയോഗ്യരാക്കി. എംപി സ്ഥാനത്തു നിന്നുമാണ് ഇവരെ അയോഗ്യരാക്കിയത്. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യാ നായിഡുവാണ് ഇരുവരെയും അയോഗ്യരാക്കി പ്രഖ്യാപിച്ചത്. ശരത് യാദവ് മുന്‍ ജെഡിയു പ്രസിഡന്റ് കൂടിയായിരുന്നു.

രാജ്യസഭയിലെ ജെഡിയു വിഭാഗം നേതാവ് രാംചന്ദ്ര പ്രസാദ് സിങ്ങിന്റെ നേതൃത്വത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2017 സെപ്തംബര്‍ 2നാണ് രാംചന്ദ്ര പ്രസാദ് സിങ്ങ് പരാതി നല്‍കിയത്.

ജെഡിയു നേതൃത്വത്തിനെതിരെ ആവര്‍ത്തിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചെന്നു കാണിച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. പത്താം ഷെഡ്യൂളിലെ 2(1)(a) ഖണ്ഡിക പ്രകാരമാണ് രാജ്യസഭാ ചെയര്‍മാന്‍ ഇരുവരെയും അയോഗ്യരാക്കാന്‍ തീരുമാനിച്ചത്.

Read More >>